സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും
text_fieldsഅൽഖോബാർ: അൽ-അഹ്സ്സക്ക് സമീപം ഹറദിൽ ജൂലായ് 27 ന് നടന്ന വാഹനാപകടത്തിൽ മരിച്ച കൊല്ലം ആദിച്ചനല്ലൂർ സ്വദേശി ചെറ്റാടിയിൽ പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ മകൻ കുമാറിന്റെ (49) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. രാവിലെ തിരുവന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ഉച്ചയോടെ സ്വദേശമായ മൈലക്കാട് കുടുംബ വീട്ടിൽ സംസ്കരിക്കും.
എട്ട് വർഷമായി അൽ-അഹ്സ ആസ്ഥാനമായുള്ള ജി.സി.സി കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കുമാർ. ഇയാൾ ഓടിച്ച പിക്കപ്പ് വാൻ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
രാധാമണിയാണ് മാതാവ്. ഭാര്യ: പരേതയായ സരിത. വിദ്യാർഥികളായ പൂജ, പൃഥ്വി എന്നിവർ മക്കളാണ്. സുരേഷ് കുമാർ സഹോദരനാണ്. വാഹനാപകടവുമായി ബന്ധപ്പെട്ടതും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായതുമായ നിയമ നടപടികൾ അൽഖോബാർ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ ഹുസൈൻ ഹംസ നിലമ്പൂർ, സാമൂഹികപ്രവർത്തകരായ ഫിറോസ് ഖാൻ കൊട്ടിയം, നൂറുദ്ദീൻ കൊട്ടിയം എന്നിവരൂടെ സഹായത്തോടെ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.