Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ തടവുകാരനായിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
സൗദിയിൽ തടവുകാരനായിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

റിയാദ്​: സൗദിയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ, ശാന്തമ്മ ദമ്പതികളുടെ മകൻ സുദർശനന്റെ (57) മൃതദേഹമാണ് നാട്ടിലെത്തിച്ച്​ വീട്ടുവളപ്പിൽ സംസ്കരിച്ചത്.

25 വർഷം മുമ്പ് സൗദിയിൽ എത്തിയ സുദർശനൻ സ്പോൺസറോടൊപ്പം ജീസാൻ പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് നിയമലംഘനത്തിന് പൊലീസ് പിടിയിലായത്. തുടന്ന് ജയിലിൽ അടച്ച്​ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു. തുടർന്ന് ജീസാൻ സബിയ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം നാട്ടിലെത്തിക്കണമെന്ന​ വീട്ടുകാരുടെ അഭ്യർഥനയെ തുടർന്ന്​ കൊല്ലം ഡി.സി.സി മുൻ അധ്യക്ഷ ബിന്ദുകൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ കുളപ്പാടം എന്നിവർ ഒ.ഐ.സി.സി ജീസാൻ കമ്മിറ്റിയെ ബന്ധപ്പെട്ട്​ നാട്ടിലെത്തിക്കാൻ സഹായം തേടുകയായിരുന്നു. വൈസ് പ്രസിഡൻറ്​ ഫൈസൽ കുറ്റ്യാടിയും സുദർശ​െൻറ ബന്ധുവായ മനോജ് കൃഷ്ണനും നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടത്തി. സ്പോൺസർ കൈയ്യൊഴിഞ്ഞതിനാൽ എംബാമിങ്ങിനും വിമാന ടിക്കറ്റിനും അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം നാട്ടിൽനിന്നും എത്തിച്ചാണ്​ നടപടികൾ പൂർത്തീകരിച്ചത്​.

ഒ.ഐ.സി.സി അൽഖസീം പ്രവിശ്യ മുൻ പ്രസിഡൻറ്​ ഇക്ബാൽ പള്ളിമുക്ക് നോർക്കയുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിൽനിന്നും മൃതദേഹം കൊല്ലത്ത് എത്തിക്കുന്നതിനുളള സൗജന്യ ആബുലൻസ് സൗകര്യം ഒരുക്കി. ഒ.ഐ.സി.സി മദീന മുൻ സെക്രട്ടറിയും യുത്ത് കോൺഗ്രസ് കരീപ്ര മണ്ഡലം പ്രസിഡൻറുമായ നിഷാദ് അസീസ്, ഇക്ബാൽ പള്ളിമുക്ക്, കെ.എസ്.യു കരീപ്ര മണ്ഡലം പ്രസിഡൻറ്​ അഫ്സൽ തുടങ്ങിയവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഗീതയാണ്​ മരിച്ച സുദർശന​െൻറ ഭാര്യ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ശ്രീജു, മനു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - body of Malayali brought home from Saudi Arabia
Next Story