കായംകുളം സ്വദേശി ഷാജഹാെൻറ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsറിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിൽ ഹൃദയാഘാതം മൂലം മരിച്ച കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ പരേതനായ അബ്ദുൽ ഖാദിർ-ജമീല ദമ്പതികളുടെ മകൻ ഷാജഹാെൻറ (52) മൃതദേഹം റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി. ശുമൈസി മോർച്ചറിയിൽ നിന്ന് സുഹൃത്തുക്കളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി, എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ എത്തിച്ച് മയ്യിത്ത് നമസ്കാരം നിർവഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ മുജീബ് ജനത, ഷിബു ഉസ്മാൻ, സലിം ഇഞ്ചക്കൽ, കായംകുളം പ്രവാസികൂട്ടായ്മ ഗ്ലോബൽ വിങ് ചെയർമാൻ അഷ്‌റഫ് കുറ്റിയിൽ, മജ്ലിസ് പ്രതിനിധി സലിം സഖാഫി, കൃപ ഭാരവാഹികൾ എന്നിവർ കബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി.
24 വർഷമായി ബത്ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്റ്ററൻറിനോട് ചേർന്നുള്ള ബ്ലാങ്കറ്റ് കടയിൽ സെയിൽസ്മാനായിരുന്ന ഷാജഹാൻ ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. വൈകീേട്ടാടെ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിച്ച് വൈകാതെ മരണം സംഭവിച്ചു. ഭാര്യ: സുൽഫത്ത്. മക്കൾ: ഷാലിമ, ഷാഹിൽ, ഷാജഹാൻ. ഒരു വർഷം മുമ്പാണ് ഷാജഹാൻ അവസാനമായി നാട്ടിൽ പോയി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.