പ്രവാസി ഇൻറർലീഗ് ഫുട്ബാളിൽ ബോൺ ക്രഷേഴ്സ് ചാമ്പ്യന്മാർ
text_fieldsപ്രവാസി ഇൻറർലീഗ് ഫുട്ബാളിൽ ജേതാക്കളായ ബോൺ ക്രഷേഴ്സ്
റിയാദ്: പ്രവാസി സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ എക്സിറ്റ് ഒമ്പതിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന 'സിഗ്നസ് ബിസിനസ് സൊല്യൂഷൻ' ട്രോഫിക്ക് വേണ്ടിയുള്ള ഇൻറർലീഗ് ഫുട്ബാൾ ടൂർണമെൻറിൽ ബോൺ ക്രഷേഴ്സ് ചാമ്പ്യന്മാരായി.
ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറുകൾ നേടിയ ബോൺ ക്രഷേഴ്സും സെമി ഫൈനലിൽ ശക്തരായ അത്ലറ്റികോ റിയാദിനെ പരാജയപ്പെടുത്തിയ ബ്ലൂ ഡെവിൾസും തമ്മിലായിരുന്നു ഫൈനൽ. തികച്ചും വീറും വാശിയും പ്രകടമായ ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതിനുശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് വഴി മാറിയിട്ടും തീരുമാനമാകാതായപ്പോൾ ടോസിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. ബാബു, റിനോജ് എന്നിവർ സെമി ഫൈനലിൽ നിർണായകമായ ഗോളുകൾ നേടി. വിജയികൾക്കുള്ള ട്രോഫികളുടെയും മെഡലുകളുടെയും വിതരണം പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം ഖാലിദ് റഹ്മാൻ നിർവഹിച്ചു. ടൂർണമെൻറിലുടനീളം മികച്ച നിലവാരം കാഴ്ചവെച്ച കളിക്കാർക്ക് പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
റിനോജ്, നിസാർ എന്നിവർ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ട്രോഫികൾ കരസ്ഥമാക്കിയപ്പോൾ സൽമാൻ (മികച്ച കളിക്കാരൻ), അസ്ഹർ (മികച്ച ഡിഫൻഡർ), റാഫി വേങ്ങര (മികച്ച ഗോൾ കീപ്പർ), മുഹമ്മദ് ഫർഷിൻ ബാബു (മാൻ ഒാഫ് ദ ഫൈനൽ), അനസ് (എമേർജിങ് െപ്ലയർ), ജിഷ്ണു (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ്) എന്നിവർ അർഹരായി. ഫെയർ പ്ലേക്കുള്ള ട്രോഫി സൂപ്പർസ്റ്റാർ ടീം ക്യാപ്റ്റൻ നിഷാൽ ഏറ്റുവാങ്ങി. നൗഫൽ മുക്കം, നാസിർ, ലുഖ്മാൻ, റാഷിഖ്, അസ്ഹർ, അർഷാദ് എന്നിവർ കളികൾ നിയന്ത്രിച്ചു. ടൂർണമെൻറ് കൺവീനർ നസീർ ബാബു, അബ്ദു, എം.കെ. ഹാരിസ്, നിയാസ് തുടങ്ങിയവർ സംസാരിച്ചു. ഷബീർ പറമ്പിൽ, ഫെബിൻ, ജുനൈദ്, ഹാരിസ് മടവൂർ, ഷബീർ മുത്തു, നൗഫൽ കാസർകോട്, സൽമാൻ, ഷംസു, ഷഹദാൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.