മദീനയിൽ പുസ്തക മേള
text_fieldsജിദ്ദ: മദീനയിൽ പുസ്തക മേള ആരംഭിച്ചു. കിങ് സൽമാൻ അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിലൊരുക്കിയ മേള ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. മദീന വികസന അതോറിറ്റിയുമായി സഹകരിച്ച് സാഹിത്യ, പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയാണ് മേള ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക ഉപമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫാഇസ്, മുനിസിപ്പാലിറ്റി മേയർ എൻജി. ഫഹദ് അൽ ബലീഹുശി തുടങ്ങി അറബ് സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മദീന നഗരം നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പേ അറിവിന്റെ ലക്ഷ്യസ്ഥാനമായിരുന്നെന്നും പുസ്തകമേള സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് സഹായകമാവുമെന്നും ഗവർണർ പറഞ്ഞു. 13 രാജ്യങ്ങളിൽനിന്ന് 200ഓളം പ്രസാധകർ മേളയിലുണ്ട്.
വിവിധ ഭാഷകളിലുള്ള 60,000ത്തോളം തലക്കെട്ടിലുള്ള പുസ്തകങ്ങളുമുണ്ട്. മേളയോടനുബന്ധിച്ച് വിവിധ സാംസ്കാരിക, വൈജ്ഞാനിക പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ജൂൺ 25 വരെ മേള തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.