Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​സ്​​ത​ക പ്ര​കാ​ശ​നം

പു​സ്​​ത​ക പ്ര​കാ​ശ​നം

text_fields
bookmark_border
book publication
cancel
camera_alt

പ്ര​വാ​സി വ്യ​വ​സാ​യി ഡേ​വി​ഡ് ലൂ​ക്കി​​ന്റെ ജീ​വ​ച​രി​ത്രം ‘ഓ​ർ​മ​ക​ളു​ടെ സു​ഗ​ന്ധം’ കേ​ര​ള ടൂ​റി​സം പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്​​: പ്ര​വാ​സി വ്യ​വ​സാ​യി ഡേ​വി​ഡ് ലൂ​ക്കി​​ന്റെ ജീ​വ​ച​രി​ത്രം ‘ഓ​ർ​മ​ക​ളു​ടെ സു​ഗ​ന്ധം’ കേ​ര​ള ടൂ​റി​സം പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ് പ്ര​കാ​ശ​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ചാ​ലി​യാ​ർ തീ​ര​ത്തു​ള്ള രാ​വി​സ് ക​ട​വ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന റി​യാ​ദ് ഡ​യ​സ്‌​പോ​റ​യു​ടെ പ്ര​ഥ​മ സം​ഗ​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദി​ലെ മു​ൻ പ്ര​വാ​സി ഡോ. ​ഭ​ര​ത​ൻ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.

റി​യാ​ദി​ൽ​നി​ന്ന് മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളു​ടെ​യും റി​യാ​ദി​ലെ നി​ല​വി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ​യും ആ​ദ്യ സം​ഗ​മ​ത്തി​നാ​യി​രു​ന്നു കോ​ഴി​ക്കോ​ട്​ വേ​ദി​യാ​യ​ത്. ജോ​ർ​ജ് പു​ളി​ങ്കാ​ട് ര​ചി​ച്ച ജീ​വ​ച​രി​ത്ര​രേ​ഖ സാ​ധാ​ര​ണ ഒ​രു പ്ര​വാ​സി ​ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്ന്​ വ്യ​വ​സാ​യി​യാ​യി ഉ​യ​ർ​ന്ന ഡേ​വി​ഡ് ലൂ​ക്കി​ന്റെ വി​വി​ധ ക​ർ​മ മ​ണ്ഡ​ല​ങ്ങ​ളെ കു​റി​ച്ച്​ പ്ര​തി​പാ​ദി​ക്കു​ന്ന പു​സ്ത​ക​മാ​ണ്.

ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ആ​മു​ഖ​വും എ​സ്.​പി. ന​മ്പൂ​തി​രി അ​വ​താ​രി​ക​യും ര​ചി​ച്ച പു​സ്ത​കം പു​തി​യ ത​ല​മു​റ​യി​ലെ വ്യ​വ​സാ​യി​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഡോ. ​ജ​യ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BookPublicationSaudi Arabia News
News Summary - Book publication
Next Story