‘ഒരു സൗദി സുലൈമാനി’ പ്രകാശനം ചെയ്തു
text_fieldsദമ്മാം: വ്ലോഗറും, എഴുത്തുകാരനുമായ ഷനീബ് അബൂബക്കറിന്റെ ആദ്യ പുസ്തകം ‘ഒരു സൗദി സുലൈമാനി’ പ്രകാശനം ചെയ്തു. ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഖസ്സിം യൂനിവേഴ്സിറ്റി കമ്യൂണിറ്റി സര്‍വിസസ് ഹെഡ് ഡോ. മഹ്മൂദ് മൂത്തേടത്ത് പ്രകാശനം നിർവഹിച്ചു. രശ്മി ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു.
ഹൈഡ്രോഫിറ്റ് മാനേജര്‍ നൗഫല്‍ ദിലാവീദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷനായിരുന്നു. ഡോ. സിന്ദുബിനു പുസ്തകത്തെ പരിചയപ്പെടുത്തി. മാലിക് മഖ്ബൂൽ,പി.എ.എം. ഹാരിസ്, അലിക്കുട്ടി ഒളവട്ടൂര്‍, സഹീര്‍ഷാ കൊല്ലം, ഹുസ്ന ആസിഫ്, ഷബീര്‍ ചാത്തമംഗലം എന്നിവർ ആശംസകൾ നേർന്നു. ഡോ. അമിതാ ബഷീര്‍, നസീബ് അബൂബക്കര്‍, നാസ് വക്കം, മുഹമ്മദ് നജാത്തി, റഷീദ് ഉമര്‍, ബൈജു അഞ്ചല്‍, മോഹനന് വെള്ളിനേഴി, ജമാല്‍ വില്യാപ്പിള്ളി, നജീം ബഷീര്‍, സുബൈര്‍ പുല്ലാളൂര്‍, ലതികാ പ്രസാദ്, സൗദി മലയാളി സമാജം എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ പ്രകാശനച്ചടങ്ങിനു സാക്ഷികളായി
സൗദി മലയാളി സമാജത്തിന്റെ അവതരണ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, റഊഫ് ചാവക്കാട്, അസ്ഹർ, നിഖിൽ മുരളി, ഗൗരിനന്ദ, എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. കല്ല്യാണി ബിനു പ്രാർഥനാഗാനം ചൊല്ലി. മുഷാൽ തഞ്ചേരി സ്വാഗതവും, നന്ദിയും പറഞ്ഞു. ഡോ: അജി വർഗ്ഗീസ്, അൽ ഫോൺസ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.