'മഞ്ഞിൻചിറകുള്ള വെയിൽ ശലഭം' പ്രകാശനം ചെയ്തു
text_fieldsദമ്മാം: പ്രവാസിയും കവയിത്രിയുമായ സോഫിയ ഷാജഹാെൻറ 'മഞ്ഞിൻചിറകുള്ള വെയിൽ ശലഭം' എന്ന കവിതസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഇന്ദുമേനോൻ ഗായകനും സംഗീത സംവിധായകനുമായ അജയ് ഗോപാലിന് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സലീം അയ്യനേത്ത്, വെള്ളിയോടൻ, ഇസ്മാഈൽ മേലടി തുടങ്ങി പ്രവാസലോകത്തെ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു. മാക്ബത് പബ്ലിക്കേഷൻസിെൻറ ഡയറക്ടറും എഴുത്തുകാരിയുമായ ഷഹനാസ് ആമുഖപ്രഭാഷണം നടത്തി.
മലയാളത്തിലേക്ക് കാമ്പും കരുത്തുമുള്ള പുസ്തകങ്ങൾ വായനക്കായി എത്തിക്കുക എന്ന ദൗത്യമാണ് മാക്ബത്തിേൻറത്. അതുകൊണ്ടാണ് ആദ്യപതിപ്പായി സോഫിയയുടെ പുസ്തകം പ്രകാശനത്തിന് ഇടംപിടിച്ചതെന്ന് അവർ പറഞ്ഞു. ഹൃദയാകാശത്ത് നനുത്ത ചിറക് വീശി പാറിയെത്തുന്ന ശലഭങ്ങളെപ്പോലെ സോഫിയയുടെ എഴുത്ത് വസന്തം തീർത്തിരിക്കുന്നുവെന്ന് പ്രകാശനം നിർവഹിച്ച് ഇന്ദുമേനോൻ പറഞ്ഞു. ചിത്രകാരിയും മാക്ബെത് പബ്ലിക്കേഷൻസിെൻറ ക്രിയേറ്റിവ് ഹെഡുമായ അമ്പിളി വിജയൻ സ്വാഗതവും സോഫിയ ഷാജഹാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.