Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഫെബ്രു. ഒന്ന്​...

സൗദിയിൽ ഫെബ്രു. ഒന്ന്​ മുതൽ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കോവിഡ്​ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം

text_fields
bookmark_border
സൗദിയിൽ ഫെബ്രു. ഒന്ന്​ മുതൽ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കോവിഡ്​ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം
cancel

ജിദ്ദ: സൗദി അറേബ്യയിലെ വിപണികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ കോവിഡ്​ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധമാക്കുന്നു. 2022 ഫെബ്രുവരി ഒന്ന്​ മുതൽ ഈ നിയമം പ്രാബല്യത്തിലാകും. വാണിജ്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

18 വയസും അതിൽ കൂടുതലും പ്രായമുള്ള, വാക്​സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് എട്ട്​ മാസമോ അതിൽ കൂടുതലോ ആയ എല്ലാവരും മൂന്നാം ഡോസ്​ എടുക്കൽ നിർബന്ധമാണ്​. വാക്​സിൻ എടുക്കുന്നതിൽ നിന്ന് ഇളവ്​ നൽകിയ വിഭാഗങ്ങൾക്ക്​ ഇതു ബാധകമാകില്ല. ഈ നിയമം ലംഘിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും വിപണി മാനേജ്​മെൻറുകളോടും ഷോപ്പിങ്​ മാൾ നടത്തിപ്പുകാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഫെബ്രുവരി ഒന്ന്​ മുതൽ തവക്കൽനാ ആപ്ലിക്കേഷനിൽ കോവിഡ്​ വാക്​സി​​െൻറ പൂർണ സ്​റ്റാറ്റസ്​ പ്രത്യക്ഷപ്പെടാൻ ബുസ്​റ്റർ ഡോസ്​ കൂടി എടുക്കണമെന്ന്​ അഭ്യന്തര ​​മന്ത്രാലയം പ്രഖ്യാപിച്ചത്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, കായിക, വിനോദസഞ്ചാര പ്രവർത്തന മേഖലകളിൽ പ്രവേശിക്കാനും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളിൽ പ​െങ്കടുക്കുന്നതിനും സർക്കാർ, സ്വകാര്യ സൗകര്യങ്ങളിൽ പ്രവേശിക്കുന്നതിനും വിമാനങ്ങളിലും മറ്റ്​ പൊതുഗതാഗത സംവിധാനങ്ങളിലുമുള്ള യാത്രക്കും ബൂസ്​റ്റർ ഡോസ്​ നിർബന്ധമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccinebooster dose
News Summary - booster dose is mandatory for entry into institutions in Saudi Arabia from february
Next Story