ബൂസ്റ്റർ ഡോസ് വ്യാപിപ്പിക്കും –ആരോഗ്യമന്ത്രാലയം
text_fieldsജിദ്ദ: ആരോഗ്യപ്രശ്നങ്ങൾ വലിയതോതിൽ അനുഭവിക്കുന്നവർക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് വ്യാപിപ്പിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവയവം മാറ്റിെവക്കൽ അല്ലെങ്കിൽ വൃക്കസംബന്ധമായ വലിയ അസുഖമുള്ളവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണം.
വിവിധ മേഖലകളിൽ ഇവ നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. നിത്യരോഗികൾ, പ്രായമായവർ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ എന്നിവരിലേക്ക് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വ്യാപിപ്പിക്കും. കോവിഡിെൻറ അവസാനഘട്ടത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദി പറയുന്നു. കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ച ശേഷമുള്ള പുതിയ ഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഘട്ടങ്ങളിൽ കോവിഡ് കാലത്ത് സമൂഹം നേടിയടുത്ത അവബോധം കാത്തുസൂക്ഷിക്കൽ വളരെ പ്രധാനമാണ്. ഇടക്കിടെ കൈകഴുകുക, ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന് അകന്നിരിക്കുക തുടങ്ങിയ കാര്യങ്ങൾ പിന്തുടരേണ്ടതുണ്ട്. പ്രത്യേകിച്ചും ലോകമെമ്പാടും പകർച്ചവ്യാധി ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ നിശ്ചിത സ്ഥലങ്ങളിൽ പാലിക്കുന്നത് തുടരണമെന്നും വക്താവ് പറഞ്ഞു.
കഴിഞ്ഞ കാലയളവിൽ പലകാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാത്തവർ പ്രതിരോധ കുത്തിെവപ്പുകൾ വേഗത്തിലാക്കേണ്ടതുണ്ട്. വാക്സിൻ വളരെ ഫലപ്രദമാണെന്ന് ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് രണ്ട് ഡോസുകൾ വളരെ പ്രധാനമാണ്. അവ സുരക്ഷിതവും ഫലപ്രദവുമാണെന്ന്. െഡൽറ്റ പോലുള്ള പകർച്ചവ്യാധികളുടെ ഭീതിജനകമായ വകഭേദങ്ങളെ പ്രതിരോധിക്കാൻ മെഡോണ പോലുള്ള വാക്സിനുകൾ ആവശ്യമാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.