മലപ്പുറത്തെ കോൺഗ്രസ് സംഘർഷം; ഇരുവിഭാഗവും വെടിനിർത്തൽ പ്രഖ്യാപിക്കണം -ഒ.ഐ.സി.സി
text_fieldsഅൽഅഹ്സ: മലപ്പുറത്തെ കോൺഗ്രസിനകത്ത് പൊട്ടിപുറപ്പെട്ട ഇപ്പോഴത്തെ സംഘർഷാവസ്ഥക്ക് പരിഹാരമെന്നോണം ഇരുവിഭാഗവും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അൽഅഹ്സ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മലപ്പുറത്ത് കോൺഗ്രസിൽ പ്രശ്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കെ. കരുണാകരന്റെയും എ.കെ. ആൻറണിയുടെയും പേരിൽ സംസ്ഥാനത്ത് ശക്തമായി നിലകൊണ്ടിരുന്ന രണ്ട് പ്രബല ഗ്രൂപ്പുകളുടെ ജില്ലയിലെ വക്താക്കളായിരുന്നു മൺമറഞ്ഞുപോയ എം.പി. ഗംഗാധരനും ആര്യാടൻ മുഹമ്മദും.
ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ നേതൃത്വത്തെ ധിക്കരിച്ച് റാലി സംഘടിച്ച് ജില്ലയിൽ തങ്ങളുടെ ശക്തി ക്ഷയിച്ചിട്ടില്ല എന്ന് തെളിയിക്കാൻ ഷൗക്കത്ത് പക്ഷത്തിനായെങ്കിലും അച്ചടക്ക ലംഘനത്തിന് നടപടി അഭിമുഖീകരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ നേതൃത്വവുമായി അനുനയത്തിലൂടെ മുന്നോട്ടുപോവുക എന്നതേ കരണീയമായിട്ടുള്ളൂ. പാർലമെൻറ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കൂടുതൽ പൊട്ടിത്തെറിയിലേക്ക് പോവാതെ നോക്കേണ്ടത് സംസ്ഥാന, ജില്ല നേതൃത്വങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും ഉമർ കോട്ടയിൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.