ഇരു വൃക്കകളും തകരാറിലായ തൃശൂർ സ്വദേശിക്ക് സഹായം എത്തിച്ചു
text_fieldsജിദ്ദ: ഇരു വൃക്കകളും തകരാറിലായ തൃശൂർ തളിക്കുളം കൈതക്കൽ പുനരധിവാസ കോളനിയിൽ മതാസിക്കുന്ന വിഷ്ണുവിന് തളിക്കുളം മഹല്ല് ജമാഅത്ത് സൗദി കൂട്ടായ്മ കമ്മിറ്റി ചികിത്സ സഹായമെത്തിച്ചു. രോഗം കാരണം ജോലി ചെയ്യാനാവാതെ പ്രയാസത്തിലാണ് വിഷ്ണു.
ഈ നിർധന കുടുംബത്തിെൻറ പ്രയാസം മനസ്സിലാക്കിയാണ് തളിക്കുളം മഹല്ല് ജമാഅത്ത് കൂട്ടായ്മ വിഷ്ണുവിനെ സഹായിക്കാനായി മുന്നോട്ട് വരുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളിലെ തളിക്കുളം മഹല്ല് നിവാസികൾ അടങ്ങുന്നതാണ് കൂട്ടായ്മ.നിർധനരായ രോഗികളുടെ ചികിത്സാസഹായം അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കൂട്ടായ്മക്ക് കീഴിൽ നടന്നുവരുന്നത്. അബ്ദുൽ സത്താർ മക്ക, അഡ്വ. മുഹമ്മദ് ഇസ്മാഇൗൽ ദമ്മാം, അബ്ദുൽ അസീസ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഹനീഫ, ഷജീർ കല്ലിപ്പറമ്പിൽ ദമ്മാം, ആദിൽ അബ്ദുൽ നാസർ ജിസാൻ എന്നിവർ സഹായ ശേഖരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.