അതിർത്തി തുറന്നു; ഹൃദയബന്ധം കൂടുതൽ ദൃഢമായി
text_fieldsറിയാദ്: ഖത്തർ, സൗദി അതിർത്തി തുറന്നതും വാഹന ഗതാഗതം പുനരാരംഭിച്ചതും ഇരുരാജ്യങ്ങളിലെയും അതിർത്തിപ്രദേശങ്ങളിലുള്ള ജനങ്ങൾക്കിടയിലും വ്യാപാരമേഖലയിലും വലിയ ആഹ്ലാദം പകർന്നു. ഉപരോധം അവസാനിപ്പിച്ചതോടെ വലിയ മാറ്റമാണുണ്ടാവുകയെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധം വീണ്ടും തുറന്നതായാണ് യാത്രക്കാർ പറഞ്ഞത്. ചരക്കുനീക്കങ്ങളും ഉടൻ ആരംഭിച്ചേക്കും. ഇതോടെ വ്യാപാരരംഗവും ഉണരും. അതിർത്തികളോട് ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും നേട്ടമാകും. സൗദിയിൽനിന്നും ഖത്തറിൽനിന്നും പരസ്പരം വിവാഹം കഴിച്ചവർക്കും ഇതോടെ സമാഗമം എളുപ്പമായി.
പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. ശനിയാഴ്ച റോഡ് ഗതാഗതം ആരംഭിച്ചെങ്കിൽ തിങ്കളാഴ്ച വ്യോമ ഗതാഗതവും ആരംഭിക്കും. അന്നാണ് ദോഹയിൽനിന്നും സൗദിയിലേക്കുള്ള ആദ്യവിമാനം റിയാദിലെത്തുക. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. എന്നാൽ ഉപരോധം അവസാനിച്ചതോടെ ഖത്തർ വിമാനങ്ങൾ സൗദി വ്യോമപാത വീണ്ടും ഉപയോഗിക്കാൻ തുടങ്ങി. ഇതിലൂടെ ശതകോടി കണക്കിന് ഡോളറിെൻറ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.