ബോക്സിങ് ആവേശം കാത്ത് ദരിയ്യ; ഇടിത്താരങ്ങൾ റിയാദിൽ
text_fieldsജിദ്ദ: ദരിയ്യ സീസണോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ബോക്സിങ് മത്സരത്തിൽ പെങ ്കടുക്കാൻ അന്താരാഷ്ട്ര ചാമ്പ്യന്മാരായ ആൻറി റൂയിസ് ജൂനിയറും ആൻറണി ജോഷ്വയും റി യാദിലെത്തി. ഡിസംബർ ഏഴിനാണ് ബോക്സിങ് മത്സരം. വരാനിക്കുന്ന മത്സരത്തിൽ വിജയം വരി ക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ലോക ചാമ്പ്യൻ ആൻഡി റൂയിസ്. സൗദിയിൽ നടക്കുന്ന മത്സരത്തിൽ പെങ്കടുക്കുന്നതിൽ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ താൻ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. സൗദിയിലെ ജനങ്ങൾക്ക് മുന്നിലും അതാവർത്തിക്കും. ജോഷ്വയ്ക്കെതിരെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നുവെന്നും ആൻറി റൂയിസ് പറഞ്ഞു. ജോഷ്വായ്ക്ക് മുമ്പിൽ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണ്. ലോകത്തിെൻറ കണ്ണുകൾക്കുമുന്നിൽ തനിക്ക് ജയിക്കാനാകുമെന്നാണ് തോന്നുന്നത്. അതിനായി മാനസികമായും ശാരീകരമായും എല്ലാ തയാറെടുപ്പുകളോടും കൂടിയതാണ് സൗദിയിലെത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചരിത്രപരമായ ഒരു രാത്രിയായിരിക്കും കാണാൻ പോകുന്നതെന്ന് ബോക്സർ ആൻറണി ജോഷ്വ പറഞ്ഞു. ബോക്സിങ്ങിെൻറ അസാധാരണ രാത്രിയായിരിക്കും അത്. ശക്തനും ധാർഷ്ട്യക്കാരനുമായ എതിരാളിയെ വെല്ലുവിളിക്കാനും പരാജയപ്പെടുത്താനുമുള്ള ശക്തമായ ശ്രമമായിരിക്കും ഉണ്ടാകുക. സൗദി അറേബ്യയിൽ ആദ്യമായി ഇങ്ങനെയൊരു പോരാട്ടം നടക്കുന്നതിൽ താൻ സന്തുഷ്ടനാണ്. മാസങ്ങൾക്കുമുമ്പ് ദർഇയ്യയിൽ വാർത്ത സമ്മേളനം നടത്തിയിരുന്നു. എല്ലാവരും പോരാട്ടം കാണാനുള്ള ഉത്സാഹഭരിതരാണെന്ന് തനിക്ക് മനസ്സിലായി. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. തീർച്ചയായും അസാധാരണമായ ഒരു രാത്രിയും ചരിത്രവും നിങ്ങൾക്ക് വാഗ്ദാനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബോക്സിങ്ങിനൊരുക്കിയ സ്റ്റേഡിയത്തിെൻറ ഭംഗിയും സൗകര്യങ്ങളും ഏതൊരാളെയും ആകർഷിക്കുന്നതാണെന്ന് ഒാർഗനൈസിങ് കമ്പനി മാനേജിങ് ഡയറക്ടർ ഇൗദോൺ അഭിപ്രായപ്പെട്ടു. 60 രാജ്യങ്ങളിൽനിന്നുള്ള ബോക്സിങ് ആരാധകർ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകൾക്ക് വിസ ലഭിക്കാനും സൗദിയിലെത്താനും മത്സരം കാണാനും എല്ലാ സൗകര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. സ്പോർട്സ് ജനറൽ അതോറിറ്റിയും സംഘാടക കമ്പനിയുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്ക് സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 200 ഒാളം എൻജിനീയർന്മാരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെയാണ് വേദി ഒരുക്കിയത്. 15000 പേർക്ക് മത്സരം കാണാൻ കഴിയുന്നതാണ് ഗാലറി. 2000ത്തോളം ജീവനക്കാർ മത്സരത്തിന് മേൽനോട്ടം വഹിക്കാൻ രംഗത്തുണ്ടെന്നും മത്സരം കാണാൻ ആഗ്രഹിക്കുന്നവർക്ക് www.diriyahseason.sa പോർട്ടലിൽ പ്രവേശിച്ച് ടിക്കറ്റ് വാങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.