ബോക്സിങ്: യുക്രെയ്ൻ താരം അലക്സാണ്ടർ ഉസിക്കിന് കിരീടം
text_fieldsജിദ്ദ: ശനിയാഴ്ച ജിദ്ദയിൽ നടന്ന അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ യുക്രെയ്ൻ താരം അലക്സാണ്ടർ ഉസിക്കിന് കിരീടം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ 'ചെങ്കടൽ പോരാട്ടം' എന്ന പേരിൽ നടന്ന പോരാട്ടത്തിൽ എതിരാളിയായ ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വയെ പരാജയപ്പെടുത്തിയാണ് ഉസിക് ജേതാവായത്. ലോകത്തെ ശ്രദ്ധപിടിച്ചുപറ്റിയ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പ്രമുഖ ബോക്സിങ് താരങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടൽ കാണാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, സൗദി കായികമന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ എന്നിവരോടൊപ്പമാണ് കിരീടാവകാശി മത്സരം കണ്ടത്.
സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായികമത്സരത്തിനാണ് ജിദ്ദ നഗരം ആതിഥ്യമരുളിയത്.
സൗദി കായിക മന്ത്രാലയവും സൗദി ബോക്സിങ് ഫെഡറേഷനും ചേർന്നാണ് മത്സരത്തിന് വേദിയൊരുക്കിയത്. പ്രധാന ആഗോള കായികമത്സരങ്ങൾ നടക്കുന്ന ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.