ബ്രേവ് ഹാർട്ട് അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsദമ്മാം: മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് ലഭിച്ച സാമൂഹികപ്രവർത്തകരും പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി അംഗങ്ങളുമായ ജംഷാദലി കണ്ണൂരിനും ഫൈസൽ കുറ്റ്യാടിക്കും സ്വീകരണം നൽകി.പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചടങ്ങ് സംഘടിപ്പിച്ചത്. കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു.
അവാർഡ് ജേതാവ് ജംഷാദലിയെ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം പൊന്നാട അണിയിച്ചു. പ്രവിശ്യ ജന. സെക്രട്ടറി അൻവർ സലീം, മുഹ്സിൻ ആറ്റശ്ശേരി എന്നിവർ സംസാരിച്ചു.ഇത്തരം അവാർഡുകൾ കൂടുതൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി നാട്ടിൽനിന്ന് ചടങ്ങിൽ പങ്കെടുത്ത ഫൈസൽ കുറ്റ്യാടി പറഞ്ഞു. പ്രതിസന്ധികാലത്ത് കൂടെനിന്നവർക്കു കൂടി അർഹതപ്പെട്ട അംഗീകാരമാണ് അവാർഡെന്ന് ജംഷാദലി കണ്ണൂർ പറഞ്ഞു. റഊഫ് ചാവക്കാട് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.