ബ്രസീലിയൻ കമ്പനി സൗദിയിൽ കോഴിഫാം സ്ഥാപിക്കുന്നു
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഇറച്ചി, കോഴി വളർത്തൽ കമ്പനിയായ ബ്രസീലിലെ ജെ.ബി.എസ് സൗദി അറേബ്യയിൽ ഇറച്ചിയും കോഴിയും ഉൽപാദിപ്പിക്കുന്നതിന് ഫാം സ്ഥാപിക്കുന്നു. 200 കോടി യു.എസ് ഡോളറിലധികം മുതൽമുടക്കി ഖസീം പ്രവിശ്യായിലാണ് ഫാം ആരംഭിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയിലെ മാംസത്തിെൻറയും കോഴിയിറച്ചിയുടെയും ഏറ്റവും വലിയ വിപണികളിലൊന്നാണ് സൗദി അറേബ്യയെന്ന് ജെ.ബി.എസ് ഇക്കണോമിക്സിെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ വെസ്ലി ബാറ്റിസ്റ്റ പറഞ്ഞു.
ഫാമിനുള്ളിൽ സ്ഥാപിക്കുന്ന ഫാക്ടറി സൗദി വിപണിയിൽ മാത്രമായി പരിമിതപ്പെടുത്താതെ ഉൽപാദനത്തിന്റെ ഒരു ഭാഗം അയൽ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ബ്രസീലിയൻ കമ്പനിയുടെ ബിസിനസ് ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അതിെൻറ ഉൽപന്നങ്ങൾ 100 ലധികം രാജ്യങ്ങളിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സൗദി വിപണിയിലേക്കുള്ള പ്രവേശനത്തെ പിന്തുണക്കുന്നതിനും സുഗമമാക്കുന്നതിനും തങ്ങൾക്ക് നിരവധി പ്രോത്സാഹനങ്ങൾ ലഭിച്ചതായി ബാറ്റിസ്റ്റ പറഞ്ഞു.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഉൾപ്പെടെയുള്ള നിരവധി സൗദി ഉദ്യോഗസ്ഥരുമായി പുതിയ അവസരങ്ങളും കണ്ടെത്താൻ നിരവധി ചർച്ചകൾ നടത്തിയതായി ബാറ്റിസ്റ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.