ബി.ആർ.സി വോളിബാൾ ടൂർണമെൻറ്; ബി.ആർ.സി സ്മാഷേഴ്സ് ചാമ്പ്യന്മാർ
text_fieldsജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ട്രെയിനിങ് മേറ്റ് അക്കാദമി ഗ്രൗണ്ടിൽ ഒരു മാസമായി സംഘടിപ്പിച്ചുവന്ന ബി.ആർ.സി വോളിബാൾ ടൂർണമെൻറിൽ ബി.ആർ.സി സ്മാഷേഴ്സ് ചാമ്പ്യന്മാരായി.
ക്യാപ്റ്റൻ ജസീറിന്റെ നേതൃത്വത്തിലുള്ള ബി.ആർ.സി ട്വിസ്റ്റർസിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് സ്മാഷേഴ്സ് കിരീടം ചൂടിയത്. സ്മാഷേഴ്സിലെ റിയാസിനെ ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നിഹാൽ പ്ലയർ ഓഫ് ദ ടൂർണമെൻറ് പട്ടത്തിന്ന് അർഹനായി. വെറ്ററൻസ് വോളിബാൾ മത്സരത്തിൽ അസിസിന്റെ നീലപ്പട ഹാരിസിന്റെ പച്ചപ്പടയെ പരാജയപ്പെടുത്തി.
വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികൾ മുഖ്യാതിഥികളായ ജിദ്ദ സബിൻ എഫ്.സി കോച്ച് സഹീർ പുത്തൻപുരയിൽ, ബി.ആർ.സി മുൻ പ്രസിഡൻറ് ലുഖ്മാൻ റസാഖ് എന്നിവർ സമ്മാനിച്ചു. മറ്റു ട്രോഫികൾ ഫിറോസ് മാലിക്, മുഹാജിർ, നഈം, സാജിദ്, സമദ് എന്നിവരും വിതരണം ചെയ്തു. മത്സരങ്ങൾ അഷ്റഫ് നല്ലളം നിയന്ത്രിച്ചു. ജനറൽ ക്യാപ്റ്റൻ വിഎസ് കഫീൽ പരിപാടിക്ക് നേതൃത്വം നൽകി.
ഫൈനലും സമാപന ചടങ്ങും അബ്ദുറഹ്മാൻ, മുഹമ്മദ്, എഹ്സാൻ, സാബിഖ്, തവീൽ, ഇഹാബ്, കമറുദ്ദീൻ, സമദ് എന്നിവർ നിയന്ത്രിച്ചു. പ്രസിഡൻറ് അബ്ദുറഹിമാൻ മാളിയേക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് നിസ്വർ ഹസ്സൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.