കൈക്കൂലി, അഴിമതി കേസ്: നിരവധി പേർക്കെതിരെ വിധികൾ പുറപ്പെടുവിച്ചു
text_fieldsജിദ്ദ: കൈക്കൂലി, അഴിമതി കേസുകളിൽ പിടിയിലായ നിരവധി പേർക്കെതിരെ വിധികൾ പുറപ്പെടുവിച്ചതായി അഴിമതി വിരുദ്ധ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ കാലയളവിൽ പിടിയിലായ നിരവധി കേസുകളിലാണ് വിധി പുറപ്പെടുവിച്ചത്. കുറ്റവാളികളെ റിയാദിലെ ക്രിമിനൽ കോടതിയിലേക്ക് കൈമാറിയ ശേഷം സാമ്പത്തിക, ഭരണ അഴിമതി കേസുകൾക്കായുളള ബെഞ്ചാണ് കേസുകളിൽ വിധി പ്രസ്താവിച്ചത്. 16 വിധികളുണ്ട്.
ഇതിൽ പ്രാഥമികവും അന്തിമവുമായ വിധികളുണ്ട്. മുനിസിപ്പൽ ഗ്രാമ മന്ത്രാലയ ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ മേഖലകളിലൊന്നിെൻറ കമാൻഡർ, ജയിൽ സുരക്ഷ ഉദ്യോഗസ്ഥൻ, റിയൽ എസ്റ്റേറ്റ് കമ്പനിയിലെ രണ്ട് ജീവനക്കാർ, ഒരു കോടതി ജീവനക്കാരൻ, ജയിൽ ഡയറക്ടറേറ്റ് സുരക്ഷ ഉദ്യോഗസ്ഥൻ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂഷനിലെ അംഗം, വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ കാര്യാലയത്തിലെ മുൻ മേധാവി, ബലദിയ മേധാവി, ബലദിയ ജീവനക്കാർ, രാജ്യത്തെ വിദേശികളായ താമസക്കാർ എന്നിവർക്കെതിരെയാണ് ജയിലും പിഴയും ശിക്ഷയായി വിധിച്ചത്.
കൈക്കൂലി, അഴിമതി, പൊതു മുതൽ ൈകയേറുക, സ്വന്തം നേട്ടത്തിനായി ജോലി ദുരുപയോഗം ചെയ്യുക, പൊതുതാൽപര്യത്തിനു ഹാനികരമാകുംവിധത്തിൽ ജോലിയിലേർപ്പെടുക തുടങ്ങിയവ ശിക്ഷാർഹമാണെന്നും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അഴിമതി അതോറിറ്റി വ്യക്തമാക്കി. സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങൾക്ക് ജോലിയിൽ നിന്ന് വിരമരിച്ചവരും നിയമത്തിനതീതരല്ല. കുറ്റക്കാരെ പിടികൂടി ശിക്ഷാവിധി നടപ്പാക്കുന്നത് തുടരുകയാണെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.