Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈക്കൂലി, വ്യാജരേഖ:...

കൈക്കൂലി, വ്യാജരേഖ: 282 പേർ അറസ്​റ്റിൽ

text_fields
bookmark_border
കൈക്കൂലി, വ്യാജരേഖ: 282 പേർ അറസ്​റ്റിൽ
cancel

ജിദ്ദ: അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയിൽ 282 പേരെ കൂടി അറസ്​റ്റ്​ ചെയ്​തു. കഴിഞ്ഞ മാസത്തിലാണ്​ സ്വദേശി പൗരന്മാരും വിദേശികളുമായ ഇത്രയുംപേരെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സൗദി അഴിമതിവിരുദ്ധ അതോറിറ്റി വ്യക്തമാക്കി. 748 പേരെ ചോദ്യം ചെയ്​തു​.

പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമീണകാര്യം, ഭവനം, പരിസ്ഥിതി, വെള്ളം, കൃഷി, വിദ്യാഭ്യാസം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഹജ്ജ് ഉംറ, ഗതാഗതം, ലോജിസ്​റ്റിക്സ് എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ പ്രതികളായവരിൽ ഉൾപ്പെടും.

കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖകൾ എന്നിവയാണ്​ ഇവർക്കെതിരെയുള്ള കുറ്റം​. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്നും അഴിമതിവിരുദ്ധ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhabribery case
News Summary - Bribery, forgery: 282 arrested
Next Story