Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ജ​റ്റ്​ 2024: സൗദി...

ബ​ജ​റ്റ്​ 2024: സൗദി മുന്നേറുന്നത്​ കൂടുതൽ മെച്ചപ്പെട്ട ഭാവിയിലേക്ക്

text_fields
bookmark_border
ബ​ജ​റ്റ്​ 2024: സൗദി മുന്നേറുന്നത്​ കൂടുതൽ മെച്ചപ്പെട്ട ഭാവിയിലേക്ക്
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ​അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സം​സാ​രി​ക്കു​ന്നു


ജി​ദ്ദ: സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​​ന്റെ പ​ദ​വി​ക്ക് അ​നു​യോ​ജ്യ​മാ​യ മെ​ച്ച​പ്പെ​ട്ട ഭാ​വി​യി​ലേ​ക്കാ​ണ്​ ഞ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന്​​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. 2024ലെ ​പൊ​തു​ബ​ജ​റ്റി​ന്​ സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ അ​വ​സ​ര​ത്തി​ലാ​ണ്​ കി​രീ​ടാ​വ​കാ​ശി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 2024 ബ​ജ​റ്റ്​ വി​ഷ​ൻ 2030 ​ന്റെ ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ രാ​ജ്യം ആ​സ്വ​ദി​ക്കു​ന്ന മ​ഹ​ത്താ​യ വി​ക​സ​ന ശേ​ഷി​ക​ളു​ടെ​യും അ​വ​സ​ര​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്. സ​ർ​ക്കാ​ർ ചെ​ല​വ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ക്ഷേ​പ​ങ്ങ​ള​ട​ക്ക​മു​ള്ള നി​ര​വ​ധി സം​രം​ഭ​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന​താ​ണ്​ പു​തു​വ​ർ​ഷ ബ​ജ​റ്റ്. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വും. സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും നി​ക്ഷേ​പ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ക​യും വ്യ​വ​സാ​യ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ക ബ​ജ​റ്റ്​ ല​ക്ഷ്യ​ങ്ങ​ളാ​ണ്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​ന്റെ​യും എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി​യു​ടെ​യും ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ബ​ജ​റ്റ്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി സൂ​ചി​പ്പി​ച്ചു. പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്റെ​യും ദേ​ശീ​യ വി​ക​സ​ന ഫ​ണ്ടി​​ന്റെ​യും ഫ​ല​പ്ര​ദ​വും സു​പ്ര​ധാ​ന​വു​മാ​യ പ​ങ്കി​നെ കി​രീ​ടാ​വ​കാ​ശി പ്ര​ശം​സി​ച്ചു. സാ​മ്പ​ത്തി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും സ​ർ​ക്കാ​ർ ക​രു​ത​ൽ ധ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലൂ​ടെ​യും രാ​ജ്യ​ത്തി​​ന്റെ പൊ​തു സാ​മ്പ​ത്തി​ക പ്ര​ക​ട​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ക​ട​ത്തി​​ന്റെ സു​സ്ഥി​ര ത​ല​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന ഏ​തെ​ങ്കി​ലും സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും നേ​രി​ടാ​ൻ രാ​ജ്യ​ത്തെ പ്രാ​പ്‌​ത​മാ​ക്കു​ന്ന​താ​ണി​തെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കു​ന്ന പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം വി​ക​സി​പ്പി​ക്കാ​നും അ​വ​ർ​ക്ക്​ ഗു​ണ​ക​ര​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും ഗ​വ​ൺ​മെൻറി​​നു​ള്ള താ​ൽ​പ​ര്യ​മാ​ണ് ആ​യി​ന​ത്തി​ൽ ബ​ജ​റ്റ്​ വി​ഹി​തം നീ​ക്കി​വെ​ക്കു​ന്ന​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ കി​രീ​ടാ​വ​കാ​ശി വി​ശ​ദീ​ക​രി​ച്ചു.

സാ​മ്പ​ത്തി​കാ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും ഗു​ണ​പ​ര​വും ഘ​ട​നാ​പ​ര​വു​മാ​യ മാ​റ്റ​ങ്ങ​ൾ ഇ​ത് കൈ​വ​രി​ക്കും. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം കൈ​വ​രി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രും. സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി​യെ കൂ​ടു​ത​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും​വി​ധം തൊ​ഴി​ൽ വി​പ​ണി​യെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കും​. തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ ആ​കെ എ​ണ്ണം ഈ ​വ​ർ​ഷം 23 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. നി​ക്ഷേ​പാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മെ​യാ​ണി​ത്. ഭാ​വി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​​ന്റെ യാ​ത്ര തു​ട​രു​ക​യാ​ണെ​ന്നും കി​രീ​ടാ​വാ​ശി പ​റ​ഞ്ഞു.

വ്യ​വ​സാ​യി​ക മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​​ന്റെ ദൃ​ഢ​നി​ശ്ച​യം കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. 2020നെ ​അ​പേ​ക്ഷി​ച്ച് വ്യ​വ​സാ​യി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും വ്യ​വ​സാ​യി​ക ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഏ​ക​ദേ​ശം മൂ​ന്നി​ര​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി 12 ഉ​പ​മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണി​പ്പോ​ൾ രാ​ജ്യം. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം 2030ൽ 895 ​ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ത്താ​നാ​ണ്​​ ശ്ര​മി​ക്കു​ന്ന​ത്​. പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും രാ​ജ്യ​ത്തി​​ന്റെ പ​ങ്ക് കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. ലോ​ക​രാ​ജ്യ​ങ്ങ​ൾ സു​ര​ക്ഷി​ത​ത്വ​വും സു​സ്ഥി​ര​ത​യും ആ​സ്വ​ദി​ക്കാ​നാ​ണ് സൗ​ദി​യു​ടെ ശ്ര​മം. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നും സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​ക്കും സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ വി​ത​ര​ണ, മൂ​ല്യ ശൃം​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​​ന്റെ താ​ൽ​പ​ര്യ​വും കി​രീ​ടാ​വ​കാ​ശി ചൂ​ട്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhasoudi budget
News Summary - Budget 2024: Saudi moves towards a better future
Next Story