പ്രവാസികളോടുള്ള കാഴ്ചപ്പാടും കരുതലും സമംചേർത്ത ബജറ്റ് –സൗദി ഐ.എം.സി.സി
text_fieldsറിയാദ്: പ്രവാസികളെ സംബന്ധിച്ച കാഴ്ചപ്പാടും കരുതലും സമംചേർത്തതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വിലയിരുത്തി. പ്രവാസ സമൂഹത്തിെൻറ തൊഴിൽ നൈപുണ്യവും സമ്പാദ്യവും ലോകപരിചയവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നതും പല കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്നവരെ സംരക്ഷിക്കണമെന്നതുമാണ് ബജറ്റിൽ പ്രവാസികളെ പരാമർശിക്കുന്ന കാഴ്ചപ്പാടുകൾ.
ഈ കാഴ്ചപ്പാടിനനുസൃതമായ പദ്ധതി നിർദേശങ്ങളാണ് ബജറ്റിന് പ്രവാസ സമൂഹത്തിനിടയിൽ ഇത്രയും സ്വീകാര്യത നൽകുന്നത്. സർക്കാറിെൻറ വിവിധ പദ്ധതികളിൽ മടങ്ങിവരുന്ന പ്രവാസികൾക്ക് മുൻഗണന നൽകാനും ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കായി 100 കോടിയും സമാശ്വാസ പദ്ധതികൾക്കായി 30 കോടിയും വകയിരുത്തി.
പ്രവാസി ക്ഷേമനിധിയിൽ അംഗമായവരിൽ, വിദേശത്തുള്ളവരുടെ പെൻഷൻ 3,500 ആയും നാട്ടിലുള്ളവരുടേത് 3,000 ആയും ഉയർത്തിയതാണ് ഏറ്റവും ആശ്വാസകരമായ നടപടി. ഇത്തരത്തിൽ കേരളീയ സമൂഹത്തിന് പൊതുവെയും പ്രവാസികൾക്ക് പ്രത്യേകിച്ചും ഏറെ ആശ്വാസം നൽകുന്ന ബജറ്റ് അവതരിപ്പിച്ച എൽ.ഡി.എഫ് സർക്കാറിനെ സൗദി ഐ.എം.സി.സി അഭിനന്ദിക്കുന്നതായി ഭാരവാഹികളായ എ.എം. അബ്ദുല്ലക്കുട്ടി, ഹനീഫ് അറബി, നാസർ കുറുമാത്തൂർ, അബ്ദുറഹ്മാൻ കാളമ്പ്രാട്ടിൽ തുടങ്ങിയവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.