ആദ്യപാദ ബജറ്റ് കമ്മി 34.107 ശതകോടി റിയാൽ
text_fieldsജുബൈൽ: നടപ്പുവർഷത്തിെൻറ ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ ബജറ്റ് കമ്മി 34.107 ശതകോടി റിയാൽ (9.07 ശതകോടി ഡോളർ) ആണെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ മൊത്തം വരുമാനം 192.072 ശതകോടി റിയാൽ (51.219 ശതകോടി ഡോളർ) ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം ഇടിവ്. ചെലവ് 2,26,179 റിയാൽ (60.314 ശതകോടി ഡോളർ). 2020ലെ ഒന്നാം പാദത്തിൽ എണ്ണ വരുമാനം 24 ശതമാനം ഇടിഞ്ഞ് 128.771 ശതകോടി ഡോളറിലെത്തി.
എണ്ണയിതര വരുമാനം ഈ വർഷം ആദ്യ പാദത്തിൽ 17 ശതമാനം ഇടിഞ്ഞ് 63.3 ശതകോടി ഡോളറിലെത്തി. 2020െൻറ ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ സബ്സിഡികൾക്കുള്ള ചെലവ് 3.3 ശതകോടി റിയാലിലെത്തി. കഴിഞ്ഞ വർഷം കഴിഞ്ഞ 10.10 ശതകോടി ഡോളറിൽ നിന്ന് 66 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വരുമാനം, ചെലവുകൾ, ധനസഹായ സ്രോതസ്സുകൾ, പൊതുകടത്തിലെ മാറ്റം എന്നിവ ഉൾപ്പെടെ നിർദിഷ്ട പാദത്തിലെ പ്രകടനം ഉൾക്കൊള്ളുന്ന വിശദമായ വിവരങ്ങൾ അറിയിക്കുന്നതിനാണ് ധനകാര്യ മന്ത്രാലയം ഈ ത്രൈമാസ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിൽ ബജറ്റ് കമ്മി, സാമ്പത്തിക വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾക്കനുസൃതമായി സുതാര്യത വർധിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടിെൻറ ആമുഖത്തിൽ പറയുന്നു.
ഇതിൽ അവതരിപ്പിച്ചിരിക്കുന്ന ധനകാര്യ അക്കൗണ്ടുകൾ പണത്തെ അടിസ്ഥാനമാക്കിയുള്ളവയാണെന്നും അവ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പ്രസിദ്ധീകരിച്ച ഗവൺമെൻറ് ഫിനാൻസ് സ്റ്റാറ്റിസ്റ്റിക്സ് മാനുവൽ അനുസരിച്ച് തരംതിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.