ബജറ്റുകൾ നിരാശജനകമെന്ന് പ്രവാസി വെൽഫെയർ
text_fieldsറിയാദ്: കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവതരിപ്പിച്ച ബജറ്റുകൾ സാധാരണ ജനങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതും പ്രവാസികൾക്ക് നിരാശ മാത്രം നൽകുന്നതുമാണെന്ന് പ്രവാസി വെൽഫെയർ റൗദ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ബഗ്ലഫിലെ ഇസ്തിറാഹയിൽ ചേർന്ന സംഘടന തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ ജനറൽ സെക്രട്ടറി ഖലീൽ പാലോട് പ്രഭാഷണം നടത്തി.
കേന്ദ്രസർക്കാറിെൻറ ഇന്ധന വിലവർധനവിനെതിരെ ഘോരപ്രസംഗങ്ങൾ നടത്തിയവർ സംസ്ഥാന ബജറ്റിൽ സെസ് ഏർപ്പെടുത്തി സാധാരണക്കാരെൻറ കുടുംബ ബജറ്റ് അവതാളത്തിലാക്കിയെന്നും സംസ്ഥാന സർക്കാറിെൻറ ധനസ്ഥിതി ഒട്ടും തൃപ്തികരമല്ല എന്ന സൂചനയും ഈ ബജറ്റ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ റൗദ ഏരിയ പ്രസിഡൻറായി സിദ്ദിഖ് ആലുവ തെരഞ്ഞെടുക്കപ്പെട്ടു.
അയ്യുബ് താനൂർ, ആയിഷ അലി, ഹബീബ് വയനാട്, മുനീർ കുന്നുമ്മൽ, നൈസി സജാദ്, റൈജു മുത്തലിബ്, സജാദ് സലീം, സനോജ് അലി, ഷെഫീനാ സിദ്ധിക്ക് എന്നിവർ പുതിയ കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് അംഗങ്ങളായിരിക്കും. ആയിഷ അലി, സജാദ് സലീം, ഹബീബ് വയനാട്, മുനീർ കുന്നുമ്മൽ എന്നിവരാണ് ഇലക്ട്രൽ കോളജ് അംഗങ്ങൾ. സൗത്ത് മേഖല കമ്മിറ്റിയംഗം അഫ്സൽ ഹുസൈൻ, സി.സി അംഗം അഷ്റഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ പ്രസിഡൻറായി സിദ്ദീഖ് ആലുവ ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.