ബുഡോക്കാൻ കരാട്ടേ കളർ ബെൽറ്റ് ഗ്രേഡ് ടെസ്റ്റ്
text_fieldsബുഡോക്കാൻ കരാട്ടേ ഇന്റർനാഷനൽ മദീനയിൽ കളർ ബെൽറ്റുകളുടെ ഗ്രേഡ് ടെസ്റ്റ്
സംഘടിപ്പിച്ചപ്പോൾ
മദീന: ബുഡോക്കാൻ കരാട്ടേ ഇന്റർനാഷനൽ മദീനയിൽ കളർ ബെൽറ്റുകളുടെ ഗ്രേഡ് ടെസ്റ്റ് നടത്തി. യെല്ലോ, ഓറഞ്ച് എന്നീ കളർ ബെൽറ്റുകളുടെ ടെസ്റ്റാണ് ഹിജ്റ റോഡിലെ ഇസ്തിറാഹയിൽ നടന്നത്.
പൊതു ഇടങ്ങളിലും സ്കൂളുകളിലും മറ്റും കുട്ടികൾക്ക് നേരെ ഉണ്ടാവുന്ന മാനസികവും ശരീരികവുമായ അക്രമണങ്ങളെ പ്രതിരോധിക്കാൻ അവരെ സ്വയം പര്യാപ്തമാക്കാൻ ഇത്തരം കായിക പരിശീലനങ്ങൾ ഉപകാരപ്പെടുമെന്ന് മദീനയിലെ ക്ളാസുകൾക് നേതൃത്വം കൊടുക്കുന്ന സെൻസായി അൻവർഷ വളാഞ്ചേരി അഭിപ്രായപ്പെട്ടു.
കളർ ബെൽറ്റുകളുടെ ഗ്രേഡ് ടെസ്റ്റിന് ബുഡോക്കാൻ കരാട്ടേ ഇന്റെർനാഷനലിന്റെ സൗദി ചീഫ് റെൻഷി ടി.എ ഗഫാറും സെൻസായി അഷ്റഫ് തിരൂരും നേതൃത്വം നൽകി. ഗ്രേഡ് ടെസ്റ്റിന് ശേഷം വിവിധ ഇനം കലാപരിപാടികളും അരങ്ങേറി. കലാപരിപാടികളുടെ സമാപന ചടങ്ങിൽ മദീനയിലെ പ്രമുഖ ഗായകന്മാരായ അജ്മൽ മൂഴിക്കൽ, മുസ്തഫ മഞ്ചേശ്വരം, മുജീബ് കോതമംഗലം, ഹംസ, ഖാലിദ്, ഷാനവാസ്, സുബൈർ എന്നിവർ ഗാനം ആലപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.