ബുറൈദ പ്രവാസികൾക്ക് സംഗീതലഹരി പകർന്ന് ഈദ് മെഹ്ഫിൽ
text_fieldsബുറൈദ: ഇശൽ ബുറൈദ സംഘടിപ്പിച്ച 'ഈദ് മെഹ്ഫിൽ' ബുറൈദയിലെ പ്രവാസി സമൂഹത്തിന് അനുഭൂതി പകർന്നു നൽകുന്നതായി. കോവിഡ്കാല നിയന്ത്രണങ്ങൾക്കുശേഷം നടന്ന സംഗീതപരിപാടി ആസ്വദിക്കാൻ നിരവധി പേർ കുടുംബസമേതം എത്തിയിരുന്നു.
ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, മിർസാന ഷാജു, ബുറൈദയിലെ ഗായകരായ സാദിഖ് തലശ്ശേരി, ജോസഫ് ജോർജ്, ബേബി ഇസ്താർ മറിയ എന്നിവർ ഈദ് മെഹ്ഫിലിൽ വിവിധ ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചു. സദസ്യർക്കിടയിൽ നിറഞ്ഞുനിന്ന അസിഫിനൊപ്പം സംഗീതപ്രേമികൾ ആടിയും പാടിയും പങ്കുചേർന്നു.
സാംസ്കാരിക സെഷൻ ആദം അലി ഉദ്‌ഘാടനം ചെയ്തു. അബ്ദു കീച്ചേരി അധ്യക്ഷത വഹിച്ചു. നജീബ് മങ്കട, സുബൈർ ഓർഫില, അജിത് ജോൺ, മുസ്തഫ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവാസി ആദം അലിയെയും സാമൂഹിക പ്രവർത്തകൻ ലത്തീഫ് തച്ചംപൊയിലിനെയും ചടങ്ങിൽ ആദരിച്ചു. ഒരു കുടുംബത്തിനുള്ള ധനസഹായം പരിപാടിക്കിടെ കൈമാറി. മിഥുലാജ് വലിയന്നൂർ, മുനീർ പരപ്പനങ്ങാടി, ഷാജി പുനലൂർ, അനീഷ് കൊല്ലം, സാദിഖ് തലശ്ശേരി, ശിഹാബ് പൂക്കിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. അൻസാർ തോപ്പിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.