Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ കെ.​എം.​സി.​സി...

ബു​റൈ​ദ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ട്‌ കൈ​മാ​റി

text_fields
bookmark_border
ബു​റൈ​ദ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ട്‌ കൈ​മാ​റി
cancel
camera_alt

കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ട്‌ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ കൈ​മാ​റു​ന്നു

ബു​റൈ​ദ: കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക​സു​ര​ക്ഷ ഫ​ണ്ട്‌ ന​ൽ​കി. സൗ​ദി​യി​ൽ മ​രി​ച്ച നി​ല​മ്പൂ​ർ കു​റു​മ്പി​ലാ​ത്തോ​ട് സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ കൈ​മാ​റി. കു​ടും​ബ​ത്തി​നു​വേ​ണ്ടി കു​റു​മ്പി​ലാ​ത്തോ​ട് മു​സ്​​ലിം ലീ​ഗ് വാ​ർ​ഡ് ട്ര​ഷ​റ​ർ താ​ഴെ​തൊ​ടി​ക അ​ബ്​​ദു​ൽ മ​ജീ​ദാ​ണ് ഫ​ണ്ട് സ്വീ​ക​രി​ച്ച​ത്.

മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ കൊ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​മ്പി​ൽ ബാ​വ, സി.​എ​ച്ച്. അ​ബ്​​ദു​ൽ ക​രീം, ജ​സ്‌​മ​ൽ പു​തി​യ​റ, ബാ​ലേ​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബു​റൈ​ദ​യി​ൽ​നി​ന്നു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. ബ​ഷീ​ർ ഒ​താ​യി, യൂ​സ​ഫ് ചെ​റു​മ​ല, സ​ക്കീ​ർ കൈ​പ്പു​റം, സ​ഫീ​ർ വ​ണ്ടൂ​ർ, അ​ലി മോ​ൻ ചെ​റു​ക​ര എ​ന്നി​വ​രും ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​യാ​യ സു​ൽ​ഫി​ക്ക​ർ ഒ​താ​യി, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല എ​ന്നി​വ​രും സം​സാ​രി​ച്ചു. താ​ഴ​തൊ​ടി​ക അ​ബ്​​ദു​ൽ മ​ജീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buraida KMCCSocial Security Fund
Next Story