ബുറൈദ കെ.എം.സി.സി 40-ാം വാർഷികം ആഘോഷിച്ചു
text_fieldsബുറൈദ: ബുറൈദ മലയാളി സമൂഹത്തിലെ ആദ്യത്തെ സാംസ്കാരിക സംഘടനയായ കെ.എം.സി.സി 40ാം വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.
മുസ്ലിം ലീഗ് അനുഭാവികളായ ആദ്യകാല പ്രവാസികൾ നാട്ടിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നടത്തിയ ഒത്തുകൂടലിലൂടെ വളർച്ചപ്രാപിച്ച സംഘടനയുടെ ചരിത്രം ഭാരവാഹികൾ ചടങ്ങിൽ വിവരിച്ചു. കാലാന്തരത്തിൽ പ്രവാസി കൂട്ടായ്മകളിലും അവരുടെ പ്രവർത്തനങ്ങളിലും പൊതുപ്രതിസന്ധിയുടെ ഘട്ടങ്ങളിലുമെല്ലാം നിറസാന്നിധ്യമായി വർത്തിക്കാൻ സംഘടനക്ക് സാധിച്ച കാര്യം ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ഖസീം ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ് മുഹമ്മദ് ഇബ്രാഹിം അൽ മുഷൈഖിഹ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നാഷനൽ അഡ്ഹോക്ക് കമ്മിറ്റി അംഗം ലത്തീഫ് തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു. അനീസ് ചുഴലി, ജംഷീർ മങ്കട, പ്രമോദ് കുര്യൻ, പർവീസ് തലശ്ശേരി, ഡോ. ഹസീബ് ഹരിലാൽ, ഡോ. ലൈജു ഷെരീഫ് തലയാട്, ഹാഫിസ് എടവണ്ണ, എൻജി. ബഷീർ എന്നിവർ സംസാരിച്ചു. ബാജി ബഷീർ സ്വാഗതവും ബഷീർ വെള്ളില നന്ദിയും പറഞ്ഞു. ആഘോഷ പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന, പ്രബന്ധരചന മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. സുറുമി വയനാടും സംഘവും അവതരിപ്പിച്ച ‘ഇശൽ ബുറൈദ’ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.