ബുറൈദ ജനകീയ ഇഫ്താർ സംഗമം വെള്ളിയാഴ്ച
text_fieldsബുറൈദ: ബുറൈദയിലെ മുഖ്യധാരാ സംഘടനകളുടെ സഹകരണത്തോടെ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററും ബുറൈദ സെൻട്രൽ ജാലിയാത്തും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് ജനകീയ ഇഫ്താർ സംഗമം വെള്ളിയാഴ്ച നടക്കും. പുരുഷ വിഭാഗത്തിെൻറ ബലദിയ പാർക്കിൽ നടക്കുന്ന സംഗമത്തിെൻറ നടത്തിപ്പിന് 75 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സക്കീർ പത്തറ ചെയർമാനും അബ്ദുറഹീം ഫാറൂഖി ജനറൽ കൺവീനറുമാണ്.
ഉണ്ണി കണിയാപുരം, ലത്തീഫ് തച്ചംപൊയിൽ, പ്രമോദ് കുര്യൻ (വൈ. ചെയർ.), ബഷീർ വെള്ളില (ജോ. കൺ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നവാസ് പള്ളിമുക്ക് (ഫുഡ്), അസ്ലം കൊച്ചുകലുങ്ക് (പ്രസ് ആൻഡ് ഇൻഫർമേഷൻ), പ്രമോദ് കുര്യൻ (പബ്ലിക് റിലേഷൻ), തോപ്പിൽ അൻസാർ (പബ്ലിസിറ്റി), അബ്ദുൽ അസീസ് കണ്ണൂർ (ട്രാൻസ്പോർട്ടേഷൻ), അഷ്കർ ഒതായി (വളൻറിയർ), സിറാജ് മുക്കം (സ്റ്റേജ്), അബ്ദുൽ അസീസ് (ലൈറ്റ് ആൻഡ് സൗണ്ട്), ഷഫീർ വെള്ളറക്കാട് (ട്രാഫിക്), റിയാസ് വയനാട് (റിസോഴ്സ്) എന്നിവർക്കാണ് വിവിധ വകുപ്പുകളുടെ ചുമതല.
വനിത സ്വാഗത സംഘം ചെയർ പേഴ്സണായി രഹന പത്തറക്കലിനെയും കൺവീനറായി സൗദാ മിന്നത്തിലിനെയും തെരഞ്ഞെടുത്തു. രൂപവത്കരണ യോഗത്തിൽ മുഖ്യധാരാ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. അബ്ദുറഹീം ഫാറൂഖി അധ്യക്ഷത വഹിച്ചു. ബുറൈദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറി അഫീഫ് തസ്ലീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.