ബുറൈദ ജനകീയ ഇഫ്താർ സംഗമം നാളെ; 3,000 പേർ പങ്കെടുക്കും
text_fieldsബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദയിലെ മലയാളി മുഖ്യധാര സംഘടനകളുടെയും ബുറൈദ ജാലിയാത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 17ാമത് ജനകീയ ഇഫ്താർ സംഗമം വെള്ളിയാഴ്ച ബലദിയ ഗ്രൗണ്ടിൽ നടക്കും. മൂവായിരത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഗമത്തിന്റെ തയാറെടുപ്പുകൾ പൂർത്തിയായതായും സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വീട്ടമ്മമാർ തയാറാക്കി എത്തിക്കുന്ന നോമ്പുതുറ വിഭവങ്ങൾ ജനകീയ ഇഫ്താറിെൻറ പ്രത്യേകതയാണ്. സ്വാഗതസംഘം ചെയർമാൻ സക്കീർ പത്തറ, ജനറൽ കൺവീനർ അബ്ദുർറഹീം ഫാറൂഖി, ഇസ്ലാഹി സെൻറർ പ്രസിഡൻറ് റിയാസ് വയനാട്, സെക്രട്ടറി അഫീഫ് തസ്ലീം, ട്രഷറർ ആഷിഖ് കോഴിക്കോട്, വൈസ് പ്രസിഡൻറ് അസ്കർ ഒതായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.