ബുറൈദ എസ്.െഎ.സി ബിഹാറിൽ നിർമിച്ച സ്കൂൾ ഉദ്ഘാടനം ചെയ്തു
text_fieldsബുറൈദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) ബുറൈദ സെൻട്രൽ കമ്മിറ്റി ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ മജ്ഗമയിൽ നിർമിച്ച മദ്റസയും മോഡൽ സ്കൂളും ചേരുന്ന മക്തബ് സമുച്ചയം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ ഒരു സമൂഹത്തെ സമുദ്ധരിക്കാൻ സാധിക്കുകയുള്ളൂവെന്നും കേരളത്തിൽ കാണുന്ന ഈ മാറ്റത്തിന് വിദ്യാഭ്യാസം പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക കാരണത്താൽ പിന്തള്ളപ്പെട്ട ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ ദാറുൽഹുദ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്നും രാജ്യത്തെ അദ്ദേഹം പറഞ്ഞു.
40 ശതമാനം മാത്രം സാക്ഷരതയുള്ള ഈ ന്യൂനപക്ഷ മേഖലയിൽ ദാറുൽഹുദ പൂർവ വിദ്യാർഥി സംഘടന 'ഹാദിയ'യുടെ എംപവർ ഓഫ് കിഷൻഗഞ്ച് പ്രോജക്ടിെൻറ ഭാഗമായുള്ള മക്തബ് ആണ് ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ സഹായത്താൽ യാഥാർഥ്യമായത്. പരിപാടിയിൽ ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ നദ്വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ഡോ. സുബൈർ ഹുദവി ചേകനൂർ, ഇസ്മാഇൗൽ ഹാജി ചാലിയം, മുഹമ്മദ് മുസ്ലിയാർ വെറ്റിലപ്പാറ, മുദസ്സിർ തങ്ങൾ ഹുദവി, സൈതലവി ഹാജി കോട്ടപ്പുറം, ഇസ്മാഇൗൽ ഹാജി ഇടച്ചേരി, കുഞ്ഞഹമ്മദ് ഹാജി ഇടച്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.