Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുർആൻ കത്തിക്കൽ;...

ഖുർആൻ കത്തിക്കൽ; സ്വീഡൻ അംബാസഡറെ സൗദി പ്രതിഷേധം അറിയിച്ചു

text_fields
bookmark_border
Burning the Quran
cancel

ജി​ദ്ദ: സ്വീ​ഡ​നി​ൽ ഖു​ർ​ആ​ൻ ക​ത്തി​ച്ച​തി​ൽ റി​യാ​ദി​ലെ സ്വീ​ഡ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. സ്വീ​ഡ​നി​ലെ സ്​​റ്റോ​ക്ഹോം സെ​ൻ​ട്ര​ൽ പ​ള്ളി​ക്കു​ മു​ന്നി​ൽ ഖു​ർ​ആ​ൻ ക​ത്തി​ച്ച​തി​നെ അ​പ​ല​പി​ച്ച്​​ ജൂ​ൺ 29 ന് ​സൗ​ദി​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​റ​ക്കു​ക​യും സൗ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച ജി​ദ്ദ​യി​ലെ ആ​സ്ഥാ​ന​ത്ത്​ ഒ.​െ​എ.​സി അ​ടി​യ​ന്ത​ര എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗം ചേ​ർ​ന്ന്​ സം​ഭ​വം ച​ർ​ച്ച​ചെ​യ്യു​ക​യും​ചെ​യ്​​ത ശേ​ഷ​മാ​ണി​ത്. ഒ​രു തീ​വ്ര​വാ​ദി ഖു​ർ​ആ​ൻ ക​ത്തി​ച്ച​തി​നെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി സ്വീ​ഡ​ൻ അം​ബാ​സ​ഡ​റോ​ട്​ അ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഈ ​അ​പ​മാ​ന​ക​ര​മാ​യ പ്ര​വൃ​ത്തി​യെ സൗ​ദി അ​റേ​ബ്യ ത​ള്ളി​ക്ക​ള​യു​ന്നു.

സ​ഹി​ഷ്​​ണു​ത, മി​ത​ത്വം, തീ​വ്ര​വാ​ദം ത​ള്ളി​ക്ക​ള​യ​ൽ എ​ന്നീ മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും നി​ർ​ത്ത​ണ​മെ​ന്ന് സ്വീ​ഡി​ഷ് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. ജ​ന​ങ്ങ​ൾ​ക്കും രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ അ​ത് ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഖു​ർ​ആ​ൻ ക​ത്തി​ക്കു​ന്ന നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​യെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ (ഒ.​െ​എ.​സി)​യി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി ഡോ. ​സാ​ലി​ഹ് ബി​ൻ ഹ​മ​ദ് അ​ൽ സു​ഹൈ​ബാ​നി പ​റ​ഞ്ഞു. ഖു​ർ​ആ​ന്റെ പ​വി​ത്ര​ത​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ന​ഗ്ന​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളും ആ​വ​ർ​ത്തി​ച്ചു​ള്ള നി​ന്ദ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ.​െ​എ.​സി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​കൂ​ട്ടി വി​ഷ​യം ച​ർ​ച്ച സ​ജീ​വ​മാ​യി ച​ർ​ച്ച​ചെ​യ്​​ത​തി​നെ അ​ൽ​സു​ഹൈ​ബാ​നി ഒ.​െ​എ.​സി​യെ അ​ഭി​ന​ന്ദി​ച്ചു. ഇ​ത്ത​രം വി​ദ്വേ​ഷ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ന്യാ​യീ​ക​രി​ക്കാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ല. അ​വ വെ​റു​പ്പും ബ​ഹി​ഷ്​​ക​ര​ണ​വും വം​ശീ​യ​ത​യും വ്യ​ക്ത​മാ​യി പ്രേ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ൽ​സു​ഹൈ​ബാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaudiSwedish ambassadorBurning Quran
News Summary - Burning the Quran; Saudi protested to the Swedish ambassador
Next Story