സൗദിയിൽ ബസിന് തീപിടിച്ചു; മലയാളികളുൾപ്പടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsറിയാദ്: ദുൈബയിൽ നിന്ന് സൗദിയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബൈയിൽ നിന്ന് യാത്ര തിരിച്ച ബസ് ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ച് തീ പിടിച്ചു പൂർണമായും കത്തി നശിക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നു രക്ഷപ്പെട്ടവർ പറഞ്ഞു. ഇതിൽ 27 പേർ മലയാളികളാണ്.
മറ്റുള്ളവർ ഉത്തർപ്രദേശ് സ്വദേശികളും. യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം ബസ് തകരാർ കണ്ടെത്തുകയും വർക്ക് ഷോപ്പിൽ കാണിച്ചു തകരാർ തീർത്തു യാത്ര തുടരുകയായിരുന്നു. എന്നാൽ ദമ്മാം എത്തുന്നതിന് 300 കിലോമീറ്റർ അകലെവെച്ചു ബസിെൻറ പുറകു വശത്തു ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. വിവരം ഡ്രൈവറെ അറിയിച്ചു വാഹനം നിർത്തി യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസിനെ തീ വിഴുങ്ങുകയായിരുന്നു.
കുറഞ്ഞ സമയത്തിനകം ബസ് പൂർണമായും കത്തിനശിച്ചു. ദുബൈയിലെ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞു സൗദിയിലേക്ക് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നതെന്നു യാത്രക്കാരനായ കൊയിലാണ്ടി സ്വദേശി ഹരീഷ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഹരീഷിെൻറ ലഗേജും പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചവയിൽപെടും. നിരവധി യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും അഗ്നി വിഴുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.