Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ബസ്​ ഗതാഗത...

മക്ക ബസ്​ ഗതാഗത പദ്ധതി: ഗവർണർ കരാറിലൊപ്പുവെച്ചു  

text_fields
bookmark_border
മക്ക ബസ്​ ഗതാഗത പദ്ധതി: ഗവർണർ കരാറിലൊപ്പുവെച്ചു  
cancel

ജിദ്ദ: വിഷൻ 2030 ലക്ഷ്യമിട്ട്​ വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പദ്ധതികളിൽ സ്വകാര്യ മേഖലകളുടെ പങ്കാളിത്തമുണ്ടാകണമെന്ന് ​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആവശ്യപ്പെട്ടു. ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ നടന്ന മക്ക ബസ്​ ഗതാഗത പദ്ധതി  കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.​ മേഖലയിലെ മുഴുവൻ പൊതുഗതാഗത പദ്ധതികളുടെയും തുടക്കമായി ഇൗ കരാറുകളെ കണക്കാക്കും.  

ഗതാഗത രംഗത്ത്​ സ്വകാര്യമേഖലക്ക്​ അവസരം നൽകാൻ ഗവൺമ​െൻറിന്​ അതീവ താൽപര്യമുണ്ട്​. നഗരവത്​കരണത്തി​​െൻറയും രാജ്യ പ​ുരോഗതിയുടെയും അളവ്​കോലായി കണക്കാക്കുന്ന പദ്ധതികളിൽ സ്വകാര്യ മേഖലകൾ പങ്കാളികളാകണം. രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണെന്നും മക്ക ഗവർണർ പറഞ്ഞു.   ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ചടങ്ങിൽ സന്നിഹിതനായിരുന്നു.ബസുകളുടെ ഒാപറേഷൻ, റിപ്പയറിങ്​ എന്നിവക്കുള്ള കരാർ ലഭിച്ചിരിക്കുന്നത്​ സൗദി നെസ്​മ, ടി.സി.സി സ്​പെയിൻ അലയൻസായ രണ്ട്​ കമ്പനിക്കൾക്കാണ്​​​. 3200 കോടി റിയാലി​​െൻറ കരാറിലാണ്​ ഒപ്പുവെച്ചത്​. 18 മാസത്തിനു ശേഷമാണ്​ പ്രവർത്തനം തുടങ്ങുക. പത്ത്​ വർഷമാണ്​ കാലാവധി​. 400 ബസുകളാണ്​ ഇറക്കുമതി ചെയ്യുക. ഇതിൽ 240 എണ്ണം സാധാരണ ബസുകളും 160 എണ്ണം കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമുള്ളതുമായിരിക്കും. ലോകത്തെ അറിയപ്പെട്ട ബസ്​ നിർമാണ കമ്പനികളായിരിക്കും ഇവ നിർമിക്കുക. പുകമാലിന്യം കുറഞ്ഞതായിരിക്കും ബസുകൾ. 

അഗ്​നിശമന സംവിധാനം, എയർ കണ്ടീഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. വികലാംഗകർക്ക്​ ബസിലേക്ക്​ കയറുന്നതിന്​ ഹൈഡ്രോളിക്​ സംവിധാനമുണ്ടാകും. ബേബി വാക്കറുകൾക്കും വീൽ ചെയറുകൾക്കും പ്രത്യേകം സ്​ഥലം, വൈഫൈ, നിരീക്ഷണ കാമറ, സൗണ്ട്^വിഷ്വൽ സിസ്​റ്റം എന്നിവയും ബസുകളിലുണ്ടാവും. ഡിജിറ്റൽ ബോർഡുകളിൽ റൂട്ട്​ വിവരങ്ങൾ തൽസമയം നൽകിക്കൊണ്ടിരിക്കും. 

പ്രാദേശിക സർവീസ്​, എക്​സ്​പ്രസ്​  സർവീസ്​ എന്നിങ്ങനെ രണ്ട്​ തരം ബസ്​ സർവീസാണ്​ മക്കയിൽ നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഏകദേശം 300 കിലോമീറ്ററിൽ 12 റൂട്ടുകളിലാണ്​ ബസ്​ സർവീസുണ്ടാകുക​. ഇതിൽ ഏഴ്​ റൂട്ടുകൾ പ്രാദേശിക സർവീസിനാണ്​. 103 കിലോമീറ്റർ നീളത്തിലുള്ള ഇൗ റൂട്ടുകളിൽ 83 സ്​റ്റേഷനുകളുണ്ടാകും. അഞ്ച്​ റൂട്ടുകൾ എക്​സ്​പ്രസ്​ ബസുകൾക്കാണ്​. പ്രത്യേക ട്രാക്കിലായിരിക്കും ഇൗ ബസുകൾ ഒാടുക. മക്കയിലെ 55 ശതമാനം ആളുകൾ താമസിക്കുന്ന ഭാഗങ്ങളിലൂടെയാണ്​​ ഒന്നാംഘട്ടം ബസ്​ പദ്ധതി നടപ്പിലാക്കുന്നത്​. തൊട്ടടുത്ത ഘട്ടങ്ങളിൽ മറ്റ്​ ഭാഗങ്ങളിലും നടപ്പിലാക്കും. സാഹിർ, ശൗഖിയ, ഖാലിദിയ, അസീസിയ, കുദായ്​, ബത്​ഹാഅ ഖുറൈശ്​, റുസൈഫ, നവാരിയ, ഹജൂൻ, ശറാഅ, അവാലി, ജഅ്​റാന എന്നി സ്​ഥലങ്ങൾക്ക് പുറമെ മസ്​ജിദ്​ തൻഇൗം, മസ്​ജിദുൽ ഹറാം, ഉമ്മുൽഖുറാ യൂനിവേ​ഴ്​സിറ്റി, ആശുപത്രികൾ എന്നിവ സ്​ഥിതി ചെയ്യുന്ന സ്​ഥലങ്ങളും ഒന്നാംഘട്ട ബസ്​ സർവീസ്​ പദ്ധതിയിലുൾപ്പെടും. 80  ബോയ്​സ്​ സെക്കൻററി സ്​ക്കൂളുകൾ സ്​ഥിതി ചെയ്യുന്നത്​ ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്ന 450 മീറ്ററിനുള്ളിലാണ്​. പദ്ധതി നടപ്പിലാകുന്നതോടെ വിദ്യാർഥികളുടെ യാത്രകളും ഹറമിലേക്കുള്ള തീർഥാടകരുടെ  സഞ്ചാരവും എളുപ്പമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsbus servicemalayalam news
News Summary - bus service-saudi-gulf news
Next Story