ജിസാൻ മേഖലയിൽ ബസ് സർവിസ് തുടങ്ങുന്നു
text_fieldsജിസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജിസാൻ, സബിയ, അബു അരിഷ് എന്നിവിടങ്ങളിൽ പൊതു ബസ് ഗതാഗതപദ്ധതിക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ മുനിസിപ്പാലിറ്റി നടപടി തുടങ്ങി. പദ്ധതിയിൽ ഒമ്പത് റൂട്ടുകളിൽ ബസ് സർവിസ് നടത്തും.
ജിസാനിലും സമീപത്തെ മറ്റ് പട്ടണങ്ങളിലുമായി ഒമ്പത് റൂട്ടുകളിൽ 47 ബസുകൾ സർവിസ് നടത്തും. 84 സ്റ്റോപ്പിങ് പോയൻറുകൾ ഉണ്ടാകും. പ്രദേശവാസികൾക്കും സന്ദർശകർക്കും ഗതാഗത സേവനം നൽകുന്നതിനായി ദിവസത്തിൽ 18 മണിക്കൂർ പ്രവർത്തിക്കും.
‘വിഷൻ 2030’ ലക്ഷ്യമിട്ട് രാജ്യത്തെ നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും ആരംഭിച്ച പൊതു ബസ് ഗതാഗത പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതി വരുന്നത്. രാജ്യത്തെ ചില പ്രധാന നഗരങ്ങളിൽ ഇതിനകം പൊതുഗതാഗത പദ്ധതി ആരംഭിച്ചുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.