ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിക്കാൻ വ്യാപാര സ്ഥാപനങ്ങൾ ലൈസൻസ് നേടണം
text_fieldsജിദ്ദ: കടകളിൽനിന്നും ഇലക്ട്രോണിക് സ്റ്റോറുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിനുമുമ്പ് ഉപഭോക്താക്കൾക്ക് സീസണൽ ഒാഫറുകളും വിലക്കിഴിവും ശരിയാണെന്നതിനെ സംബന്ധിച്ച വ്യക്തമായ അവബോധമുണ്ടാകേണ്ടതുണ്ടെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിക്കാനും ഉപഭോക്താവിന് വ്യക്തമായ സ്ഥലത്ത് അത് പ്രദർശിപ്പിക്കാനും കട ഉടമകൾ ലൈസൻസ് നേടേണ്ടതുണ്ട്. വിലക്കിഴിവ് അനുപാതം പ്രദർശിപ്പിക്കുേമ്പാൾ മുമ്പുള്ളതും ശേഷമുള്ളതുമായ വില വ്യക്തമായി എഴുതിയിരിക്കണം. ഉപഭോക്താക്കളെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ഇല്ലെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം വിലകൾ നിരീക്ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
കടകളിലെ സെയിൽസ് ആപ്ലിക്കേഷനിലെ ഡിസ്കൗണ്ട് കോഡ് വായിച്ച് ഡേറ്റയിലൂടെ ഒാഫറുകളും വിലക്കിഴിവുകളും വ്യക്തമായി മനസ്സിലാക്കാനാകും. എന്നാൽ, ഓൺലൈൻ സ്റ്റോർ വിലക്കിഴിവുകളിൽ വഞ്ചിതരാകാതിരിക്കാനും സാധുത പരിശോധിക്കാനും വാണിജ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് അല്ലെങ്കിൽ മഅ്റൂഫ് പ്ലാറ്റ്ഫോം വഴി വിശ്വാസ്യത ഉറപ്പാക്കണമെന്ന് ഉപഭോക്താക്കളോട് വക്താവ് അഭ്യർഥിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ടുകൾക്ക് ലൈസൻസുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നൽകുന്ന സേവനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവുകളുടെ സാധുത പരിശോധിക്കുന്നതും കൃത്രിമത്വം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ വ്യാജ ഓഫറുകളും ഇല്ലാതാക്കുന്നതിനാണെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.