ഉപതെരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷതയുടെ വിജയം -പ്രവാസി വെൽഫെയർ ജുബൈൽ
text_fieldsജുബൈൽ: ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനും സി.പി.എമ്മിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനുമെതിരെയുള്ള കനത്ത പ്രഹരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി. മുനമ്പം വിഷയമടക്കം മുതലെടുത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിയെ അവർ ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിൽ വരെ ജനം തമസ്കരിച്ചു.
സി.പി.എമ്മാകട്ടെ മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിലെ ചില പത്രങ്ങളിൽ പച്ചയായ വർഗീയത വെളിവാക്കുന്ന പരസ്യങ്ങൾ നൽകി നീചമായ ധ്രുവീകണം നടത്താനാണ് ശ്രമിച്ചത്. ചേലക്കരയിൽ സി.പി.എമ്മിെൻറ ഭൂരിപക്ഷം മൂന്നിലൊന്നിനെക്കാൾ കുറഞ്ഞത് ഭരണവിരുദ്ധ വികാരം വ്യക്തമാക്കുന്നതാണ്.
കേരളത്തെ വർഗീയവത്കരിക്കാൻ അനുവദിക്കുകയില്ലെന്ന ജനങ്ങളുടെ തീരുമാനമാണ് ഇതോടെ തെളിഞ്ഞത്. വംശീയ-വർഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും അഭിവാദ്യമർപ്പിക്കുന്നതായും പ്രവാസി വെൽഫെയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.