സി. മോയിൻകുട്ടിയെ അനുസ്മരിച്ചു
text_fieldsദമ്മാം: കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന സി. മോയിൻ കുട്ടിയുടെ വേർപാടിൽ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി അനുശോചന സംഗമവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. കർഷകർക്കും സാധാരണക്കാർക്കുമൊപ്പം സഞ്ചരിച്ച ലളിത ജീവിതം കൊണ്ട് മാതൃകയായ മഹദ്വ്യക്തിത്വമായിരുന്നു സി. മോയിൻകുട്ടിയെന്ന് പ്രസംഗകർ പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്, കൊടുവള്ളി, തിരുവമ്പാടി നിയമസഭ സാമാജികൻ എന്നീ നിലകളിൽ ജനോപകാരപ്രദമായ ഒട്ടനവധി സേവനപ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കൊണ്ടുവന്നുവെന്ന് അനുശോചന പ്രഭാഷണം നടത്തിയ പ്രവിശ്യ കെ.എം.സി.സി സെക്രട്ടേറിയറ്റംഗം നാസർ അണ്ടോണ അനുസ്മരിച്ചു.
ഭിന്നശേഷിക്കാർക്കായി പന്നിക്കോട് ലൗഷോറിെൻറയും താമരശ്ശേരി സി.എച്ച് സെൻററിെൻറയും പ്രവർത്തനങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മോയിൻകുട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. റഫീഖ് കൂട്ടിലങ്ങാടി, സുലൈമാൻ കൂലേരി, അഷ്റഫ് ആളത്ത്, മാമു നിസാർ, ഖാദർ വാണിയമ്പലം, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, മുഷ്താഖ് പനങ്ങാട്, അഷ്റഫ് ഗസാൽ, റഹ്മാൻ കാരയാട്, സിറാജ് ആലുവ, ബഷീർ ബാഖവി, മഹമൂദ് പൂക്കാട്, സാലിഹ് അണ്ടോണ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ട്രഷറർ സി.പി. ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.