'സാമ'യെ സൗദി സെൻട്രൽ ബാെങ്കന്ന് പേരുമാറ്റാൻ മന്ത്രിസഭ തീരുമാനം
text_fieldsജിദ്ദ: സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ)യുടെ പേര് 'സൗദി സെൻട്രൽ ബാങ്ക്' എന്നാക്കി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 'സാമ'യുടെ വെബ്സൈറ്റിലും മറ്റു രേഖകളിലും പേരുമാറ്റം ഉടൻ പൂർത്തിയാക്കും. നാണയങ്ങളിലും നോട്ടുകളിലും പേരു മാറ്റം ഇപ്പോഴുണ്ടാവില്ല. സാമ എന്ന ചുരുക്കെഴുത്ത് തുടരുകയും ചെയ്യും. ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിൽ ഇന്ധന ടാങ്ക് ലക്ഷ്യമിട്ട് ഇറാനിയൻ പിന്തുണയുള്ള യമൻ വിമത സായുധസംഘമായ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾക്കെതിരായ അട്ടിമറി ശ്രമമാണിത്. രാജ്യത്തെ ദേശീയ ശേഷിയെ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയുടെ നാഡീകേന്ദ്രത്തെയും അതിെൻറ വിതരണത്തെയും തകർക്കലാണ് ഭീകരരും അവർക്ക് പിന്നിലുള്ളവരും ലക്ഷ്യമിടുന്നത്. അത്തരം അട്ടിമറി, ഭീകരവാദ പ്രവർത്തനങ്ങളുടെ കക്ഷികളെയും അവർക്ക് പിന്നിലുള്ളവരെയും നേരിടേണ്ടതിെൻറ പ്രധാന്യവും മന്ത്രിസഭ ഉൗന്നിപ്പറഞ്ഞു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. സൗദി അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയിൽ പെങ്കടുത്ത ഭരണാധികാരികൾക്കും അന്താരാഷ്ട്ര സംഘടനാ നേതാക്കൾക്കും സൽമാൻ രാജാവ് മന്ത്രിസഭ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. കോവിഡാനന്തര ഫലങ്ങളെ അഭിമുഖീകരിക്കാനും ലോകത്തെ മുഴുവൻ ജനങ്ങൾക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാനും ആവശ്യമായ അന്താരാഷ്ട്ര സഹകരണത്തിെൻറ പ്രധാന്യം എടുത്തു കാണിക്കുന്നതായിരുന്നു ഉച്ചകോടിയെന്ന് യോഗം വിലയിരുത്തി. മാനവിക സന്ദേശങ്ങളും ആരോഗ്യകരവും സമ്പന്നവുമായ ഒരു ലോകത്തിനുള്ള സമഗ്രമായ ദർശനങ്ങളും പരിഹാരങ്ങളും മെച്ചപ്പെട്ട ഭാവിയും പരാമർശിച്ച് ഉച്ചകോടിയിൽ സൽമാൻ രാജാവ് നടത്തിയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ജി20 ഉച്ചകോടി സമാപന സെഷനിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രസ്താവനയെയും മന്ത്രിസഭ അഭിനന്ദിച്ചു. സമാധാനത്തിനു ഭീഷണി തീർക്കുന്ന ഇറാെൻറ ആക്രമണോത്സുക ആണവ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരാൻ അന്താരാഷ്ട്ര ആണവോർജവ ഏജൻസിയോട് മന്ത്രിസഭ യോഗം ആവർത്തിച്ച് ആവശ്യപ്പെട്ടു. കരാറിൽ അനുവദിച്ചിരുന്ന അളവിനെക്കാൾ ഇറാെൻറ സമ്പുഷ്ട യുറേനിയം ശേഖരത്തിെൻറ അളവ് ഉയർെന്നന്ന ഏജൻസി ഡയറക്ടർ ജനറലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇറാനെ നിയന്ത്രിക്കണമെന്ന ആവശ്യം സൗദി ആവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.