കലണ്ടർ പ്രകാശനം ചെയ്തു
text_fieldsറിയാദ്: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ (ഡ്രൈവേഴ്സ് കൂട്ടായ്മ) ബീഷ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ഈശോ കുര്യൻ പള്ളിപീടിക അധ്യക്ഷത വഹിച്ചു.
കലണ്ടർ പ്രകാശനം ബീഷ ഏരിയ പ്രസിഡന്റ് നാസർ പാണ്ടിക്കാട് നിർവഹിച്ചു. ചടങ്ങിൽ ബെസ്റ്റ് വേ ബീഷ ഭാരവാഹികളായ നൗഫൽ കണ്ണൂർ, അർഷാദ് ഓയൂർ, സുബൈർ കാസർകോട്, ഫൈസൽ ബഷീർ, ലത്തീഫ്, നൗഷാദ് കൊല്ലം എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ബെസ്റ്റ് വേയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന ഭവനനിർമാണ പ്രവർത്തനത്തെപ്പറ്റി പ്രസിഡന്റ് വിശദീകരണം നൽകി. ബെസ്റ്റ് വേ നാഷനൽ പ്രസിഡന്റ് അസ്ലം പാലത്തിന്റെ നിർദേശപ്രകാരം സമയബന്ധിതമായി ഭവനനിർമാണം പൂർത്തീകരിക്കാൻ പൊതുയോഗം ആവശ്യപ്പെടുകയും ചെയ്തു. ട്രഷറർ ഷാജി ഭരതന്നൂർ സ്വാഗതവും ജോ. സെക്രട്ടറി മജീഷ് വർക്കല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.