കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ജിദ്ദ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: സംഗീതപ്രേമികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ക്ലബിന്റെ 2025-26 വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു. ലൈവ് മ്യൂസിക്കിന് പ്രാധാന്യം നൽകി ജിദ്ദയിലെ സംഗീതപ്രേമികൾക്കിടയിൽ വേറിട്ട് നിൽക്കുന്ന കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും കേരളത്തിൽ നിന്നുള്ള ഗായിക ഗായകന്മാരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് ഒരുക്കുന്ന ലൈവ് മെലഡി ഗസൽ ഗാനവിരുന്ന് സംഗീതപ്രേമികളുടെ മനം നിറക്കുന്നതാണ്.
ജിദ്ദയിലെ കലാസ്വാദകർക്ക് നല്ല സായാഹ്നങ്ങൾ സമ്മാനിക്കാനും പ്രവാസികൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലാത്ത സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവം തീർക്കാനും വരുംവർഷങ്ങളിൽ വിവിധ കർമരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: അബ്ദുറഹ്മാൻ മാവൂർ (പ്രസി.), സാലിഹ് കാവോട്ട് (സെക്ര.), സുധീർ തിരുവനന്തപുരം (ട്രഷ.), റിയാസ് കള്ളിയത്ത്, അബ്ദുൽ മജീദ് വെള്ളയോട്ട് (വൈസ് പ്രസി.), ആഷിക് റഹിം, ഷമർ ജാൻ (ജോ. സെക്ര.), നൗഷാദ് കളപ്പാടൻ (ഫൈനാൻസ് സെക്ര.), അഷ്റഫ് അൽ അറബി, മൻസൂർ ഫറോക്ക്, ഹിഫ്സുറഹ്മാൻ, യൂസുഫ് ഹാജി, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ), കിരൺ, ജാഫർ വയനാട്, റിയാസ് കള്ളിയത്ത്, ബഷീർ, മനാഫ് മാത്തോട്ടം, സീതി കൊളക്കാടൻ, ഫൈസൽ മൊറയൂർ (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.