കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അനുശോചന പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ: കാലയവനികക്കുള്ളിൽ മറഞ്ഞ എം.ടി. വാസുദേവൻ നായർക്ക് സംഗീത സാന്ദ്രമായ അർച്ചനയിലൂടെ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അനുശോചന പരിപാടി സംഘടിപ്പിച്ചു. എം.ടിയുടെ സിനിമയിൽനിന്നുള്ള ജനമനസ്സുകളിൽ ഇടംപിടിച്ച ഒരുപിടി ഗാനങ്ങൾ ആലപിച്ചായിരുന്നു അദ്ദേഹത്തിനുള്ള അർച്ചന. മിർസ ഷരീഫ്, മൻസൂർ ഫറോക്ക് എന്നിവർ ഗാനമാലപിച്ചു. അഷറഫ് അൽഅറബി, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേറ്റി, ആഷിക്ക് റഹ്മാൻ, ഹിഫ്സുറഹ്മാൻ, ശമർജാൻ, നൗഷാദ് കളപ്പാടൻ, ഷാജഹാൻ ബാബു, ജ്യോതി കുമാർ, ഖദീജ ബീഗം തുടങ്ങിയവർ നേതൃത്വം നൽകി. ഷാനു കീ ബോർഡും രാജൻ തുവ്വൂർ തബലയും വായിച്ചു. റജിയ വീരാൻ, പ്യാരി മിർസ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.