‘തിരുഗേഹങ്ങളുടെ സേവകൻ ഒട്ടക ഉത്സവം’ ഫെബ്രുവരിയില്‍
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ ആദ്യമായി സംഘടിപ്പിക്കുന്ന ‘തിരുഗേഹങ്ങളുടെ സേവകൻ ഒട്ടക ഉത്സവം’ ഫെബ്രുവരിയില്‍ റിയാദില്‍ അരങ്ങേറുമെന്ന് സൗദി കാമൽ സ്പോർട്സ് ഫെഡറേഷന് പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കോടി സൗദി റിയാൽ മൂല്യമുള്ള സമ്മാനങ്ങള്‍ ലോകമെമ്പാടുമുള്ള ഒട്ടക ഉടമകളെ ആകര്‍ഷിക്കും. റിയാദില്‍ നടക്കുന്ന ഒട്ടക ഉത്സവത്തിന് സൗദി ഭരണകൂടത്തിന്റെ പൂർണ പിന്തുണയുണ്ടാവുമെന്ന് കായിക മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ഉറപ്പ് നല്കി.
ഒട്ടക ഉത്സവം അനുവദിച്ചതിനും അതിന്റെ പ്രാധാന്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനും ഭരണകൂടത്തിന് സൗദി കാമൽ സ്പോർട്സ് ചെയര്മാന് ഫഹദ് ബിന്‍ ജലവി പ്രത്യേകം നന്ദി അറിയിച്ചു. സൗദി അറേബ്യ വര്‍ഷംതോറും രാജ്യസ്ഥാപകൻ കിങ് അബ്ദുല്‍ അസീസ് ഒട്ടകോത്സവം നടത്തുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ വർണപ്പകിട്ടാര്ന്ന പരിപാടിയാണ്. അതിനൊപ്പമാണ് ‘തിരുഗേഹങ്ങളുടെ സേവകൻ’ എന്ന പേരിൽ മറ്റൊരു ഒട്ടക ഉത്സവം കൂടി സംഘടിപ്പിക്കുന്നത്. ‘മരൂഭൂമിയിലെ കപ്പല്‍’ എന്ന് അറിയപ്പെടുന്ന ഒട്ടകം സൗദി അറേബ്യയുടെ പൈതൃക മൃഗം കൂടിയാണ്. അത് സൗദി പൗരന്മാരുടെ ജീവനാഡിയായി വര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.