കാൻറീൻ ലോഞ്ച് മലസ് ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു
text_fieldsറിയാദ് മലസിലെ ലുലു മാളിൽ പ്രവർത്തനമാരംഭിച്ച കാൻറീൻ ലോഞ്ച് റസ്റ്റാറൻറിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: തനി നാടൻരുചികളുടെ സീസൺ ഒരുക്കി സൽക്കാര വിൻഫുഡ് ഗ്രൂപ്പിന്റെ ഏഴാമത് റസ്റ്റാറൻറ് ഔട്ട്ലെറ്റ് കാൻറീൻ ലോഞ്ച് റിയാദ് മലസിലെ ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. ചെയർമാൻ മുസ്ഫിർ ബിൻ ഷാജ അൽ ഒതൈബിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്തരായ ഷെഫുമാർ ഒരുക്കുന്ന തനി നാടൻവിഭവങ്ങൾക്കൊപ്പം ആഗോള ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്. 200ൽപരം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യമുള്ള ലുലു മാളിലെ റൂഫ് അറീനയോട് ചേർന്നാണ് റസ്റ്റാറൻറ് സ്ഥിതിചെയ്യുന്നത്. തനി നാടൻ വിഭവങ്ങളും അറേബ്യൻ, ഇറ്റാലിയൻ, ഇന്ത്യൻ വിഭവങ്ങളുമാണ് ഇവിടെ ലഭിക്കുക. കാൻറീൻ ലോഞ്ചിൽ പ്രശസ്തരായ പാചകവിദഗ്ധരാണ് ഭക്ഷ്യവിഭവങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്നത്.
കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിവൈവിധ്യമുള്ള ഏതു വിഭവവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. മലബാറിലെയും കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിൽ അന്യമായിക്കൊണ്ടിരിക്കുന്ന നാടൻവിഭവങ്ങൾ തിരികെ കൊണ്ടുവരുകയും അത് റിയാദിൽ പ്രവാസികൾക്ക് ലഭ്യമാക്കുകയും ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് കാൻറീൻ മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ ഫ്രഞ്ച്, ഇറ്റാലിയൻ വിഭവങ്ങളും അടങ്ങിയതാണ് കാന്റീൻ ലോഞ്ച്. ഇതിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഷെഫുമാരായ പ്രവീൺ, ലിജോ തുടങ്ങിയവരാണ് അടുക്കള നിയന്ത്രിക്കുന്നത്. കൂടാതെ, സെർവ് ചെയ്യുന്നതിലും ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും കാൻറീന്റെ പ്രത്യേകതയാണ്.
ഒലയ, ബത്ഹ, ഫിലിപ്പീൻസ് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും കാന്റീൻ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രീമിയം കാറ്റഗറിയിലുള്ളവർക്കും പ്രേത്യകം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന് ഓപറേഷൻ മാനേജർ റോബർട്ട് കുമാർ, ഓപറേറ്റ് മാനേജ്മെൻറ് പ്രതിനിധി ഖാലിദ് പള്ളത്ത്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ജിംഷാദ്, അശ്റഫ് കളത്തിൽ, മഅ്ഖൂൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.