നെഹ്റുവിയൻ ചിന്തകളെ തമസ്കരിച്ച് മുന്നോട്ടുപോകാനാവില്ല –അഡ്വ. വി.ആർ. അനൂപ്
text_fieldsറിയാദ്: ഇന്ത്യൻ ജനാധിപത്യത്തിെൻറ ആണിക്കല്ലുകൾ നെഹ്റുവിയൻ ചിന്തകളാണെന്നും വിശാല കാഴ്ചപ്പാടോടുകൂടി അദ്ദേഹം രൂപപ്പെടുത്തിയ ജനാധിപത്യ ഭരണ വ്യവസ്ഥിതിയാണ് രാജ്യത്തിന് എക്കാലവും അഭികാമ്യമെന്നും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന കോഓഡിനേറ്റർ അഡ്വ. വി.ആർ. അനൂപ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽനിന്ന് നെഹ്റുവിനെയും അദ്ദേഹത്തിെൻറ ചിന്തകളെയും മായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ നേതൃത്വത്തിൽ ഇപ്പോൾ നടപ്പാക്കിവരുന്നത്.
ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വ്യവസ്ഥ ദീർഘവീക്ഷണത്തോടെയാണ് നെഹ്റുവിെൻറ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയത്. അതൊന്നുകൊണ്ടു മാത്രമാണ് രാജ്യം ഇന്നും കെട്ടുറപ്പോടെ നിലനിൽക്കുന്നത്. മതരാഷ്ട്രമാക്കി മാറ്റി ജനങ്ങൾക്കിടയിൽ സ്പർധ വളർത്തി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രമാണ് സംഘ്പരിവാറും ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് പി.എം. നജീബ് പറഞ്ഞു. വന്ദേഭാരത് ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. നെഹ്റുവിെൻറ സോഷ്യലിസ്റ്റ് ചിന്താഗതികളും പഞ്ചവത്സര പദ്ധതികളടക്കമുള്ള വികസന പദ്ധതികളുമാണ് ഇന്ത്യയെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. ഷമീർ അഭിപ്രായപ്പെട്ടു.
അബ്ദുറഹ്മാൻ കാവുങ്ങൽ, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, അബ്ദുൽ മജീദ് നഹ, ബെന്നി വാടാനപ്പള്ളി, ജയരാജൻ കൊയിലാണ്ടി, അഡ്വ. എൽ.കെ. അജിത്, ഷാജി സോണ, പി.എം. ഫസൽ, അഷ്റഫ് വടക്കേവിള, മാത്യു ജോസഫ്, സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹ്യിദ്ദീൻ, ജെ.സി. മേനോൻ, റഷീദ് വാലേത്ത്, കെ.എം. കൊടശ്ശേരി, നസറുദ്ദീൻ റാവുത്തർ, സക്കീർ പത്തറക്കൽ, വിനീഷ് അരുമാനൂർ, കെ.പി. അലി തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ആലംകോട് സൂം മീറ്റിങ് ഏകോപനം നിർവഹിച്ചു. സത്താർ കായംകുളം സ്വാഗതവും ഫൈസൽ ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.