Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടം: രണ്ടു...

വാഹനാപകടം: രണ്ടു വർഷത്തിന് ശേഷം മലയാളിക്ക് 75,000 റിയാൽ നഷ്ടപരിഹാരം

text_fields
bookmark_border
വാഹനാപകടം: രണ്ടു വർഷത്തിന് ശേഷം മലയാളിക്ക് 75,000 റിയാൽ നഷ്ടപരിഹാരം
cancel

റി​യാ​ദ്: വാ​ഹ​നാ​പ​ക​ടം ന​ട​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തി​നു​ ശേ​ഷം മ​ല​യാ​ളി​ക്ക് 75,000 റി​യാ​ൽ (14.88 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു. ര​ണ്ടു വ​ർ​ഷം മു​മ്പ്​ സാ​പ്റ്റ​ക്കോ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി‍െൻറ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്​ ല​ഭി​ച്ച​ത്.

റി​യാ​ദി​ൽ​നി​ന്ന് ദ​വാ​ദ്മി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മ​റാ​ത്തി​ലാ​ണ് ബ​സ് മ​റി​ഞ്ഞ്​ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ല​തു കാ​ലി​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ്​ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്​ ആ​ശു​പ​ത്രി​യി​ലാ​വു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ ബ​സ് വൈ​ദ്യു​തി​ത്തൂ​ണി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്റെ കാ​ലി​ന്റെ വി​ര​ലു​ക​ൾ ഉ​ൾ​പ്പെ​ടെ മു​റി​ഞ്ഞു പോ​യി. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ റെ​ഡ് ക്ര​സ​ന്റ് അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തെ ശ​ഖ്റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 19 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു ശേ​ഷം തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​ക്കു ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലി​ന്റെ ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​ക്കു ശേ​ഷം സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ കോ​വി​ഡ് യാ​ത്ര​വി​ല​ക്കു​ക​ൾ വി​ല​ങ്ങു​ത​ടി​യാ​യി. പ​ത്തു മാ​സ​ത്തി​നു ശേ​ഷം സൗ​ദി​യി​ൽ മ​ട​ങ്ങി​യെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സെ​ബാ​സ്റ്റ്യ​ന്​ അ​പ​ക​ട​ത്തി​ന്റെ ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബ​ന്ധി​ച്ച്​ ഒ​രു അ​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സു​ഹൃ​ത്ത്‌ വ​ഴി റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദി​ഖ് തൂ​വൂ​രി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. റി​യാ​ദി​ലെ കോ​ട​തി​യി​ലും മ​റാ​ത്തു പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും കോ​ട​തി സാ​പ്റ്റി​കൊ ക​മ്പ​നി​യോ​ട്​ 75,000 റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ക ല​ഭി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Car accident: Compensation of 75,000 riyals for a Malayalee after two years
Next Story