സൗദിയിലെ അബഹയിൽ വാഹനാപകടം; ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്
text_fieldsഅബഹ: അബഹയിലെ ടൂറിസം കേന്ദ്രമായ അൽസുദയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതിമാർക്ക് പരിക്ക്. ഇടുക്കി സ്വദേശികളായ അൽഖസീം പ്രവിശ്യയിൽ ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിംഗ് ഫഹദ് ആശുപത്രിയിൽ ഐ.സി.യു സ്റ്റാഫ് നഴ്സ് ആയ അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. അനീഷ് ജോർജ്ജിന് കാലിനും അബിമോൾക്ക് കൈക്കുമാണ് പരിക്ക്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഇവരുടെ വാഹനം പൂർണ്ണമായി തകർന്നു.
ദമ്പതികൾ വ്യാഴാഴ്ചയാണ് അസീർ മേഖലയിലെ വിവിധ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ബുറൈദയിൽ നിന്ന് തിരിക്കുന്നത്. അപകടത്തെ തുടർന്ന് ഇവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ അബഹയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവരം അറിഞ്ഞ അബഹയിലെ സാമൂഹികപ്രവർത്തകനും അസീർ പ്രവാസിസംഘം നേതാവുമായ സന്തോഷ് കൈരളി ആശുപത്രിയിൽ എത്തി ആവശ്യമായ സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.