Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അസീർ പ്രവിശ്യയിൽ...

സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലയാളി യുവാവ്​ മരിച്ചു

text_fields
bookmark_border
noorudheen 86876
cancel

അബഹ: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് മരിച്ചത്. ഞായറാഴ്​ച പുലർച്ചെ മൂന്നിന്​ ബിഷയിൽ വെച്ച്​ ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്‌റ. മാതാവ്: ആയിഷ. സഹോദരങ്ങൾ: ശറഫുദ്ധീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാബി), ഖൈറുന്നീസ, ഹഫ്സത്ത്.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ ഖമീസ് മുശൈത്ത്‌ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ബഷീർ മുന്നിയൂർ അറിയിച്ചു. ബിഷ കെ.എം.സി.സി പ്രസിഡൻറ്​ ഹംസ തൈക്കണ്ടിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsdeath news
News Summary - Car accident in Saudi Asir Province; Malayali youth died
Next Story