സൗദിയിൽ വാഹനാപകടം; രണ്ട് വയസുകാരനുൾപ്പടെ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു
text_fieldsഅൽഅഹ്സ: വാഹനാപകടത്തിൽ രണ്ട് വയസുകാരനുൾപ്പടെ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. അൽഅഹ്സയിൽ നിന്നും മദീനയിലേക്ക് യാത്ര തിരിച്ച മധുര സ്വദേശികളായ 10 അംഗ കുടംബമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹയസ് വാൻ മറിഞ്ഞാണ് അപകടം. മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്ചത്. എട്ടുപേർ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച രാത്രി യാത്ര തിരിച്ച ഇവർ ഒരു മണിക്കൂർ പിന്നിട്ട് ഖുറൈസിന് അടുത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട വാഹനം പലതവണ മറിഞ്ഞത് അപകടത്തിെൻറ വ്യാപ്തി വർധിപ്പിച്ചു. ഇസാൽ ബീഗം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജസീൽ മുസ്തഫ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. കഴിഞ്ഞ റമദാനിൽ സന്ദർശന വിസയിലെത്തിയവരാണ് മരിച്ചവർ. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.