Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനിൽ കാർ...

ജീസാനിൽ കാർ കൊക്കയിലേക്ക്​ മറിഞ്ഞ്​ മൂന്നുമരണം

text_fields
bookmark_border
ജീസാനിൽ കാർ കൊക്കയിലേക്ക്​ മറിഞ്ഞ്​ മൂന്നുമരണം
cancel
camera_alt????? ?????????? ???????????????

ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാൻ പ്രവിശ്യയിൽ കാർ കൊക്കയിലേക്ക്​ മറിഞ്ഞ്​ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞുമുണ്ട്​. മൂന്നുകുട്ടികൾ ഉൾപ്പെടെ നാലുപേർ മാരക പരിക്കുകളുമായി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം അൽദയർ ഗവർണറേറ്റിലെ ബനീമാലിക്ക്​ മലനിരകളിലാണ്​ സംഭവം. അപകടകരമായ മലമ്പാതകളിലൂടെ യാത്ര ചെയ്യുന്നതിനിടെ വാഹനത്തി​​െൻറ നിയന്ത്രണം ഡ്രൈവർക്ക്​ നഷ്​ടപ്പെടുകയായിരുന്നു. 300 ലേറെ മീറ്റർ ആഴമുള്ള കൊക്കയിലേക്ക്​ വാഹനം മറിഞ്ഞു. 

ദുഷ്​കരമായ മല​ഞ്ചെരിവിലൂടെ സാഹസികമായി ഇറങ്ങിയാണ്​ വാഹനത്തിന്​ അടുത്തെത്തിയതെന്ന്​ ജീസാൻ സിവിൽ ഡിഫൻസ്​ വക്​താവ്​ ലെഫ്​. കേണൽ യഹ്​യ അൽ ഖഹ്​താനി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ്​ പരിക്കേറ്റവരെ മുകളിലെത്തിച്ചത്​. ആശുപത്രകളിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscar accidentmalayalam news
News Summary - car accident-saudi-gulf news
Next Story